Monday, May 6, 2024
educationkeralaNews

വാട്‌സാപ്പിലൂടെ കൂട്ട കോപ്പിയടി: റദ്ദാക്കിയ ബി.ടെക് പരീക്ഷ അടുത്തമാസം അഞ്ചിന്.

കോവിഡ് പ്രോട്ടോകോളിന്റെ മറവില്‍ വാട്‌സാപ്പിലൂടെ കണ്ടെത്തിയതിനെ തുടര്‍ന്ന് ബിടെക്ക് മൂന്നാം സെമസ്റ്റര്‍ പരീക്ഷ റദ്ദാക്കാന്‍ സാങ്കേതിക സര്‍വകലാശാല തീരുമാനിച്ചു. കഴിഞ്ഞ ദിവസം നടന്ന ആള്‍ജിബ്ര സപ്‌ളിമെന്ററി പരീക്ഷക്കാണ് കൂട്ടക്കോപ്പിയടി നടന്നത്. സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കാനും സര്‍വകലാശാല തീരുമാനിച്ചു. റദ്ദാക്കിയ പരീക്ഷ നവംബര്‍ അഞ്ചിന് നടത്തും.മൊബൈല്‍ ഫോണുകളുമായാണ് വിദ്യാര്‍ഥികള്‍ പരീക്ഷയ്‌ക്കെത്തിയതെന്നാണ് സര്‍വകലാശാല കണ്ടെത്തിയിരിക്കുന്നത്. കോവിഡ് പ്രോട്ടോകോള്‍ അനുസരിച്ച് അധ്യാപകര്‍ വിദ്യാര്‍ഥികളില്‍ നിന്നും സാമൂഹിക അകലം പാലിച്ചിരുന്നു. അതിനാല്‍ കോപ്പിയടി യഥാസമയം കണ്ടെത്താനായില്ല.മൂന്നാം സെമസ്റ്ററിന്റെ ആള്‍ജീബ്ര പരീക്ഷ തുടങ്ങി 15 മിനിറ്റായതും പരാതി രജിസ്ട്രാര്‍ക്ക് ലഭിച്ചു.പല കോളജുകളില്‍ നിന്നും പരാതി എത്തിയതോടെ സര്‍വകലാശാല എല്ലാ കോളജുകളിലും പരിശോധന നടത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. തുടര്‍ന്ന് ആള്‍ജിബ്ര പരീക്ഷ റദ്ദാക്കുകയായിരുന്നു.ചോദ്യപേപ്പറിന്റെ ഫോട്ടോ വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പകര്‍ത്തി നല്‍കിയാണ് പലരും ഉത്തരം കണ്ടെത്തിയത്. ഇതിനായി 1500 രൂപ ഈടാക്കിയാണ് വിവിധ ഗ്രൂപ്പുകളില്‍ വിദ്യാര്‍ഥികളെ അംഗമാക്കിയത്. അഞ്ച് കോളജുകളിലെ കോപ്പിയടിയാണ് സര്‍വകലാശാല കണ്ടെത്തിയിരിക്കുന്നത്. നാല് കോളജുകള്‍ വടക്കന്‍ ജില്ലകളിലും ഒരെണ്ണം തിരുവനന്തപുരത്തുമാണ്.