Thursday, May 9, 2024
indiaNewspolitics

മണിപ്പൂര്‍ ഗവര്‍ണറായി ല. ഗണേശന്‍ നിയമിതനായി

തമിഴ്‌നാട്ടില്‍ നിന്നുള്ള മുതിര്‍ന്ന ബി.ജെ.പി നേതാവും ആര്‍.എസ്.എസ് പ്രചാരകനുമായിരുന്ന ല. ഗണേശന്‍ മണിപ്പൂര്‍ ഗവര്‍ണറായി നിയമിതനായി.

ഞായറാഴ്ചയാണ് ഗണേശനെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ഈ മാസമാദ്യം നെജ്മ ഹെപ്തുല്ല രാജിവെച്ച ഒഴിവിലാണ് ഗണേശന്‍ ഗവര്‍ണറായി നിയമിതനായത്. രാഷ്ട്രപതി ഭവനില്‍ നിന്നും ഇതുസംബന്ധിച്ചുള്ള ഉത്തരവ് പുറത്തിറങ്ങിയിട്ടുണ്ട്. ”തന്റെ സേവനങ്ങള്‍ വിലമതിച്ചതില്‍ സന്തോഷമുണ്ട്. ഇന്ത്യയില്‍ എവിടെ ജോലി ചെയ്യാനും ഞാന്‍ തയാറാണ്. എന്റെ അനുഭവത്തില്‍ എല്ലായിടത്തുമുള്ള ഇന്ത്യയും ഒന്നാണ്” ല ഗണേശന്‍ പ്രതികരിച്ചു. ഗണേശന്‍ തഞ്ചാവൂര്‍ സ്വദേശിയാണ്. രാജ്യസഭാംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.