Sunday, May 5, 2024
keralaNews

അഭയകേസ്; വിധി നാളെ.

അഭയകേസിന്റെ  വിധി നാളെ. സിസ്റ്റര്‍ അഭയ കൊല്ലപ്പെട്ട് 28 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ വിധി പ്രസ്താവം നടക്കുന്നത്. ലോക്കല്‍ പോലീസും ക്രൈബ്രാഞ്ചും ആത്മഹത്യയെന്ന് എഴുതിത്തള്ളിയ സിസ്റ്റര്‍ അഭയയുടെ മരണം കൊലപാതകമെന്ന് തെളിയിച്ചത് സിബിഐ ആണ്.

1992 മാര്‍ച്ച് 27നാണ് പയസ് ടെന്‍ത്ത് കോണ്‍വെന്റിന്റെ കിണറ്റില്‍ സിസ്റ്റര്‍ അഭയയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. സിബിഐ കേസ് ഏറ്റെടുത്തെങ്കിലും 16 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പ്രതികളെ അറസ്റ്റ് ചെയ്യുന്നത്. ഫാ. തോമസ് കോട്ടൂര്‍, ഫാ. ജോസ് പുതൃക്കയില്‍, സിസ്റ്റര്‍ സെഫി എന്നിവരെയാണ് ആറസ്റ്റ് ചെയ്തത്. ആദ്യത്തെ മൂന്നു പ്രതികള്‍ തമ്മിലുള്ള ശാരീരിക ബന്ധം അഭയ കണ്ടതിനെത്തുടര്‍ന്ന് കൊലപ്പെടുത്തി കിണറ്റിലിട്ടുവെന്നാണ് സിബിഐ കേസ്.ബിഐ കുറ്റപത്രത്തില്‍ രണ്ടാം പ്രതി സ്ഥാനത്തുണ്ടായിരുന്ന ഫാ. ജോസ് പുതൃക്കയിലിനെ കോടതി വിട്ടയച്ചിരുന്നു. പുതൃക്കയിലിന്റെ പങ്ക് വ്യക്തമല്ലെന്ന് കാണിച്ചാണ് കോടതി വിട്ടയച്ചത്. ഒന്നാംപ്രതിയായ തോമസ് കോട്ടൂരുമായി സൗഹൃദം ഉണ്ട് എന്നതുകൊണ്ട് മാത്രം പുതൃക്കയിലിന് കുറ്റകൃത്യത്തില്‍ പങ്കുണ്ടെന്ന് കരുതാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു.കേസിലെ പ്രതികളുടെ വാദം പൂര്‍ത്തിയായത് ഈ മാസം 10നാണ്. കേസിലെ ഒന്നാം പ്രതി ഫാദര്‍ തോമസ് കോട്ടൂരിന്റെ വാദം പൂര്‍ത്തിയായതോടെയാണ് മുഴുവന്‍ പ്രതികളുടെയും വാദം പൂര്‍ത്തിയായത്. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും പ്രതി മറ്റാരോ ആണെന്നും കോട്ടൂര്‍ കോടതിയില്‍ പറഞ്ഞു. കെട്ടിച്ചമച്ച കഥകളുടെ അടിസ്ഥാനത്തിലാണ് തന്നെ പ്രതിയാക്കിയതെന്നും കോട്ടൂര്‍ കോടതി മുന്‍പാകെ വ്യക്തമാക്കിയിരുന്നു.ശാസ്ത്രീയമായ തെളിവുകളും സാഹചര്യ തെളിവുകളുമാണ് സിബിഐ കോടതിയില്‍ നിരത്തിയത്. അതേസമയം നിര്‍ണായക വിധിവരുമ്പോള്‍ മകളുടെ നീതിക്കായി ആഗ്രഹിച്ച അഭയുടെ അച്ഛന്‍ ഐക്കരകുന്നേല്‍ തോമസ്, അഭയയുടെ അമ്മ ലീലാമ്മ എന്നിവര്‍ ഇന്ന് ജീവിച്ചിരിപ്പില്ല.