Friday, May 3, 2024
keralaNews

ശബരിമലയില്‍ അയ്യപ്പഭക്തര്‍ക്ക് കുടിവെള്ളവുമായി വനം വകുപ്പ്

പമ്പ: ശബരിമലയില്‍ കുടിവെള്ളം പോലും കിട്ടാത്ത മണിക്കൂറുകളോളം ക്യൂ നിന്ന് ദുരിതത്തിലായ അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളവുമായി വനം വകുപ്പ് . കഴിഞ്ഞ ദിവസമാണ് തിരക്ക് ക്രമാതീതമായി വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് ശബരിമലയിലടക്കം തീര്‍ത്ഥാടന കേന്ദ്രങ്ങളിലും, പാതകളിലും വെള്ളവും ഭക്ഷണവുമില്ലാതെ അയ്യപ്പഭക്തര്‍ ദുരിതത്തിലായത്. ശബരിമല ക്ഷേത്ര ദര്‍ശനത്തിനായി ക്യൂ നില്‍ക്കുന്ന അയ്യപ്പ ഭക്തര്‍ക്ക് കുടിവെള്ളം ലഭിക്കുന്നില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് വനം വകുപ്പ് പുതിയ സേവന മാര്‍ഗ്ഗം ഒരുക്കിയത്. പമ്പയില്‍ നിന്നും പോകുന്ന അയ്യപ്പഭക്തര്‍ക്ക് കുടിവെള്ളം വിതരണം ചെയ്യുന്നതിനായി 50 ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരെയും, 30 താത്ക്കാലിക ജോലിക്കാരേയുമാണ് വനം വകുപ്പ് നിയോഗിച്ചിരിക്കുന്നത്.