Sunday, April 28, 2024
keralaLocal NewsNews

തുലാമാസ പൂജയ്ക്കായി തീര്‍ത്ഥാടകര്‍ എത്തി ;അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ല.

തുലാമാസ പൂജക്കായി ആന്ധ്രയില്‍ നിന്നും തീര്‍ത്ഥാടകര്‍ എരുമേലിലെത്തിയിട്ടും അവര്‍ക്കു വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കതെ അധികൃതരും.മാസ പൂജയ്ക്ക് എത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ആന്റിജന്‍ പരിശോധനയും കുളിക്കാനുള്ള സൗകര്യം അടക്കം സൗകര്യങ്ങള്‍ ചെയ്യണമെന്ന് കളക്ടര്‍ കഴിഞ്ഞദിവസം ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.എന്നാല്‍ എരുമേലില്‍ ഇന്നു രാവിലെ തീര്‍ഥാടകര്‍ക്ക് ഇതുവരെ അത്തരത്തിലുള്ള ഒരു സൗകര്യം ചെയ്തു കൊടുത്തത് എന്നും നാട്ടുകാര്‍ പറയുന്നു.പോലീസോ ആരോഗ്യവകുപ്പോ എരുമേലിയിലെ തീര്‍ത്ഥാടകരെ സന്ദര്‍ശിക്കാനോ വിവരങ്ങള്‍ ശേഖരിക്കുന്നതിനോ ഇതുവരെ തയ്യാറായിട്ടില്ല.എന്നാല്‍ ഓണ്‍ലൈന്‍ വഴി ബുക്ക് ചെയ്യാതെയാണ് അഞ്ചംഗ തീര്‍ത്ഥാടക സംഘം എരുമേലി എത്തിയിരിക്കുന്നതാണ് വിവരം.എന്നാല്‍ ഇവരുടെ കൈവശം കോവിഡ് ടെസ്റ്റ് നടത്തിയ റിപ്പോര്‍ട്ടുകള്‍ ഇല്ല.തീര്‍ഥാടകരുടെ സുരക്ഷാ സൗകര്യം ഒരുക്കേണ്ട പോലീസിനും യാതൊരുവിധ സുരക്ഷാ സംവിധാനവും ഇല്ലാത്തതു പോലീസിനെയും ദുരിതത്തിലാക്കുന്നു.