Thursday, May 16, 2024
keralaNewsObituary

പൊലീസുകാരന്റെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി.

പൊലീസുകാരന്റെ അഞ്ച് ദിവസം പഴക്കമുള്ള മൃതദേഹം കണ്ടെത്തി. നെയ്യാറ്റിന്‍കര തിരുപുറത്തെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. കാഞ്ഞിരംകുളം പൊലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ഷിബുവാണ്(50) മരിച്ചത്. വീട്ടില്‍നിന്ന് ദുര്‍ഗന്ധം വന്നതിനെത്തുടര്‍ന്ന് അയല്‍വാസികള്‍ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.വീട്ടില്‍ ഷിബു ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്. പത്ത് വര്‍ഷമായി ഭാര്യയുമായി അകന്നു കഴിയുകയാണ്.ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ഷിബു, കുറച്ച് ദിവസമായി മെഡിക്കല്‍ ലീവിലായിരുന്നു.പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ച ശേഷമെ മരണകാരണത്തെക്കുറിച്ച് വ്യക്തത വരികയുള്ളു. റൂറല്‍ എസ്പി ഉള്‍പ്പടെയുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി.