Friday, May 3, 2024
keralaNews

നീണ്ട ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്തെ സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കും.

നീണ്ട ഇടവേളയ്ക്ക് ശേഷം വെള്ളിത്തിരയില്‍ ആര്‍പ്പുവിളികളും ആഘോഷങ്ങളുമായി ഇതാ തിരശീല ഉണരുകയാണ്.സംസ്ഥാനത്ത് സിനിമ തിയറ്ററുകള്‍ ഇന്ന് തുറക്കും. വിജയ്യുടെ ബിഗ് ബജറ്റ് ചിത്രം മാസ്റ്ററിന്റെ ആദ്യ ഷോ രാവിലെ ഒന്‍പത് മണിക്ക് ആരംഭിക്കും .309 ദിവസങ്ങള്‍ക്ക് ശേഷമാണ് കേരളത്തിലെ തിയറ്ററുകള്‍ തുറക്കുന്നത്.

വിജയ്യും വിജയ് സേതുപതിയും ഒരുമിക്കുന്ന ബിഗ് ബജറ്റ് ചിത്രം അഞ്ഞൂറോളം സ്‌ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കും. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ചിത്രത്തിന് ദിവസേന മൂന്ന് ഷോകളാണുള്ളത്. 50 ശതമാനം പ്രവേശനം ഉറപ്പാക്കാന്‍ ഒന്നിടവിട്ട സീറ്റുകളാണ് ഉള്ളത്.ഓരോ ഷോയ്ക്ക് ശേഷവും മുഴുവന്‍ വാതിലുകളും തുറന്നിട്ട് തിയറ്റര്‍ അണുനശീകരണം നടത്തും.