Thursday, May 16, 2024
keralaNews

കാര്‍ഷിക നിയമ ഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്തു.

കാര്‍ഷിക നിയമ ഭേദഗതി സുപ്രീം കോടതി സ്റ്റേ ചെയ്തു. നിയമം താല്‍ക്കാലികമായി റദ്ദാക്കാനുള്ള അധികാരം സുപ്രീം കോടതിയ്ക്ക് ഉണ്ടെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വ്യക്തമാക്കി. വിദഗ്ദ്ധ സമിതിയാണ് പോംവഴിയെന്ന് കോടതി നിര്‍ദേശിച്ചു. നാലംഗ വിദഗ്ദ്ധ സമിതി രൂപീകരിച്ചു.സമിതി രൂപീകരിക്കുന്നതില്‍ കേന്ദ്ര സര്‍ക്കരിന് എതിര്‍പ്പില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ കോടതിയെ അറിയിച്ചിരുന്നു. അതേസമയം കര്‍ഷകരുടെ അഭിഭാഷകര്‍ ഇല്ലാത്തതില്‍ കോടതി അതൃപ്തി പ്രകടിപ്പിച്ചു. കര്‍ഷകരുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തണമെന്ന് നിര്‍ദേശിക്കാനാകില്ലെന്ന് കോടതി അറിയിച്ചു.