Monday, April 29, 2024
Local NewsNews

ആള്‍ജിന്‍ ഡോമിനിക്കിനെ ആദരിച്ചു

പാണപിലാവ്: ചക്രാസന രീതിയില്‍ അരക്കിലോമീറ്റര്‍ ദൂരം നടന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ് ഇടം നേടിയ കണമല – സെന്റ് തോമസ് യൂ പി സ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയായ ആള്‍ജിന്‍ ഡൊമിനിക്കിനെ പാണപിലാവ് യൂത്ത് കോണ്‍ഗ്രസ് യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി പ്രകാശ് പുളിക്കല്‍ പൊന്നാട അണിയിച്ച് ആദരിച്ചു.                                                                 യൂണിറ്റ് പ്രസിഡന്റ് പ്രിന്‍സ് അമ്പാട്ടു പറമ്പില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വാര്‍ഡ് മെമ്പര്‍ ജിജിമോള്‍ സജി, മുന്‍ മെമ്പര്‍ ദേവസ്യാച്ചന്‍ കൊച്ചുമാണികുന്നേല്‍, ബിനു നിരപ്പേല്‍, സനീഷ് സെബാസ്റ്റ്യന്‍, ഷിജോ ചെറുവാഴകുന്നേല്‍, സുനില്‍ പന്നാീകുഴിയില്‍ , പോള്‍ പന്തലുപറമ്പില്‍, ഹെഡ്മിസ്ട്രസ്കൊച്ചു റാണി ജോസഫ് എന്നിവര്‍ സന്നിഹിതരായിരുന്നു.                                       കൂടാതെ ചക്രാസന നടത്തത്തില്‍ മികച്ച പ്രകടനം കാഴ്ച വെച്ച ആള്‍ജിന്റെ സഹോദരി ആലിന്‍ തെരേസിനെയും ആദരിച്ചു.പാണപിലാവ് സ്വദേശിയായ അമ്പാട്ടുപറമ്പില്‍ ജോയിച്ചന്റേയും ലിജിയായുടേയും മക്കളാണ് ഇരുവരും. മുക്കൂട്ടുതറ ഐ ബി എല്‍ അക്കാഡമി ചെയര്‍മാന്‍ ജോസഫ് കെ.ജെയാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്.