Monday, April 29, 2024
keralaNewsUncategorized

ഉദ്യോഗസ്ഥര്‍ അവാര്‍ഡുകള്‍ വാങ്ങുന്നതിനെതിരെയാണ് ചീഫ് സെക്രട്ടറി ഉത്തരവ്

തിരുവനന്തപുരം :സംസ്ഥാനത്ത് ഐഎഎസ് – ഐപിഎസ് ഉദ്യോഗസ്ഥര്‍ സ്വകാര്യ സ്ഥാപനങ്ങളില്‍ നിന്നും വ്യക്തികളില്‍ നിന്നും അവാര്‍ഡുകള്‍ വാങ്ങുന്നതിനെതിരെ ചീഫ് സെക്രട്ടറി. സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെ നേരിട്ട് അപേക്ഷ നല്‍കി പല ഉദ്യോഗസ്ഥരും അവാര്‍ഡുകള്‍ വാങ്ങുന്നുണ്ടെന്ന് ചീഫ് സെക്രട്ടറി. ഇത് ഗുരുതരചട്ട ലംഘനമാണ്. പൊതുഭരണ വകുപ്പ് വഴി മാത്രം അവാര്‍ഡുകള്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. നേരിട്ട് പാരിതോഷികം സ്വീകരിക്കുന്നത് അച്ചടക്ക ലംഘനമായി കാണുമെന്നും ചീഫ് സെക്രട്ടറിയുടെ ഉത്തരവ്. ശബരിമലയിലെ തിരക്ക് നിയന്ത്രണത്തിന് ഒരു സ്വകാര്യ സ്ഥാപനത്തില്‍ നിന്ന് പത്തനംതിട്ട ജില്ലാ കളക്ടര്‍ അവാര്‍ഡ് വാങ്ങായിരുന്നു. ഇതിനെതിരെ ഐപിഎസ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് വ്യാപക പ്രതിഷേധം ഉയര്‍ന്നതിന്റെ അടിസ്ഥാനത്തില്‍ക്കൂടിയാണ് ചീഫ് സെക്രട്ടറിയുടെ ഉത്തരവ്.