Monday, April 29, 2024
keralaNews

സംസ്ഥാനത്ത് ബവ്‌കോ വാക്ക് ഇന്‍ കൗണ്ടറുകളാകുന്നു.

സംസ്ഥാനത്തു ക്യൂ നിന്നു മദ്യം വാങ്ങുന്ന ഔട്്ലെറ്റുകള്‍ക്ക് പകരം ഒരു വര്‍ഷത്തിനകം പൂര്‍ണമായും വാക്ക് ഇന്‍ കൗണ്ടറുകളിലേക്ക് മാറാന്‍ ബവ്‌കോ. പുതിയതായി തുറക്കുന്ന മദ്യ വിതരണ കേന്ദ്രങ്ങളെല്ലാം വാക്ക് ഇന്‍ കൗണ്ടറുകള്‍ മാത്രം മതിയെന്നാണ് തീരുമാനം. 250 പുതിയ മദ്യ വിതരണ കേന്ദ്രങ്ങള്‍കൂടി തുടങ്ങാനാണ് ബവ്‌കോ അനുമതി ചോദിച്ചിരിക്കുന്നത്.പൊരിവെയിലത്തും ,മഴയത്തും മണിക്കൂറുകള്‍ ക്യൂ നിന്ന് മദ്യം വാങ്ങുന്ന അവസ്ഥയ്ക്ക് മാറ്റം വരുന്നു. ശീതികരിച്ച വിശാലമായ കടയ്ക്കുള്ളില്‍ ഇഷ്ടമുള്ള ബ്രാന്‍ഡ് മദ്യം തെരഞ്ഞെടുത്ത് മടങ്ങാന്‍ കഴിയുന്ന വാക്ക് ഇന്‍ കൗണ്ടറുകളായി സംസ്ഥാനത്തെ മുഴുവന്‍ ഔട്്‌ലെറ്റുകളും മാറ്റാനാണ് ബവ്‌കോയുടെ തീരുമാനം. മാത്രമല്ല മദ്യം കൊണ്ടുപോകാന്‍ കഴിയുന്ന ബവ് കോ ബ്രാന്‍ഡ് പേരുള്ള തുണി സഞ്ചികളും എത്തും.പുതിയ മദ്യനയത്തില്‍ ഇക്കാര്യം പ്രഖ്യാപിക്കും. നിലവിലുള്ള ഔട്്‌ലെറ്റുകളും വാക്ക് ഇന്‍ കൗണ്ടറുകളാക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.