Friday, May 10, 2024
indiaNews

യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി.

യുദ്ധഭീഷണി നിലനില്‍ക്കുന്ന യുക്രെയ്‌നിലെ ഇന്ത്യക്കാര്‍ക്ക് മുന്നറിയിപ്പുമായി ഇന്ത്യന്‍ എംബസി. അത്യാവശ്യ കാര്യങ്ങളില്ലാത്തവരും വിദ്യാര്‍ഥികളും ഉടന്‍ യുക്രെയ്ന്‍ വിടണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി അഭ്യര്‍ഥിച്ചു.അതേസമയം,ബുധനാഴ്ച റഷ്യ ആക്രമിച്ചേക്കും എന്ന പ്രസ്താവന യുക്രെയ്ന്‍ പ്രസിഡന്റ് വോളോഡിമിര്‍ സെലെന്‍സ്‌കി തിരുത്തി. പരാമര്‍ശം രാജ്യാന്തര തലത്തില്‍ വലിയ ചര്‍ച്ചയാകുന്നതിനിടയിലാണ് വിശദീകരണം.ആക്രമണസാധ്യതയെക്കുറിച്ചുള്ള മാധ്യമവാര്‍ത്തകള്‍ പരാമര്‍ശിക്കുക മാത്രമാണ് ചെയ്തതെന്ന് പ്രസിഡന്റ് വ്യക്തമാക്കി. യുക്രെയ്ന്‍ തലസ്ഥാനമായ കീവിലെ എംബസി അടച്ച അമേരിക്ക ശേഷിക്കുന്ന നയതന്ത്ര ഉദ്യോഗസ്ഥരെ പടിഞ്ഞാറന്‍ യുക്രെയിനിലെ ലിവിവ് നഗരത്തിലേക്ക് മാറ്റി. ജോ ബൈഡനും ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണും 40 മിനിറ്റ് ഫോണില്‍ ചര്‍ച്ച നടത്തി. അതിര്‍ത്തിയില്‍ വലിയ തോതില്‍ സൈനിക വിന്യാസം നടത്തുമ്പോഴും ആക്രമണോദ്ദേശ്യം ഇല്ലെന്ന് ആവര്‍ത്തിക്കുന്ന റഷ്യ ചര്‍ച്ചക്കുള്ള വാതിലുകള്‍ തുറന്നിട്ടിരിക്കുകയാണെന്ന് അറിയിച്ചു. യുക്രെയ്ന്‍ സന്ദര്‍ശനം പൂര്‍ത്തിയാക്കി നയതന്ത്രചര്‍ച്ചകള്‍ക്കായി ജര്‍മന്‍ ചാന്‍സലര്‍ ലാഫ് ഷോള്‍സ് ഇന്നു മോസ്‌കോയില്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിനെ കാണും.