Friday, May 10, 2024
keralaNews

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 16വരെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്.

നടിയെ ആക്രമിച്ച കേസില്‍ വിചാരണ ഈ മാസം 16വരെ നിര്‍ത്തിവെക്കാന്‍ ഹൈക്കോടതി ഉത്തരവ്. സര്‍ക്കാര്‍ അഭിഭാഷകന്‍ ക്വാറന്റൈനില്‍ പോയതിനെ തുടര്‍ന്നാണ് നടപടി. നേരത്തേ വിചാരണ സേറ്റേ ചെയ്ത കാലാവധി ഇന്ന് അവസാനിക്കാനിരിക്കെയാണ് പുതിയ ഉത്തരവ്.

വിചാരണ കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടിയും സര്‍ക്കാരും നല്‍കിയ ഹരജി പരിഗണിച്ചായിരുന്നു വിസ്താര നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തത്.വിചാരണ കോടതിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് സര്‍ക്കാരും നടിയും ചൂണ്ടിക്കാട്ടിയത്. കേസിലെ മുഖ്യ സാക്ഷികളില്‍ ഒരാളായ മഞ്ജു വാര്യരുടെ മൊഴി കോടതി രേഖപ്പെടുത്തിയില്ലെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഇരയായ നടി പറഞ്ഞ പല കാര്യങ്ങളും കോടതി രേഖപ്പെടുത്തിയിട്ടില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. പല സാക്ഷികളെയും അപമനിച്ചിട്ടും കോടതി ഇടപെട്ടില്ലെന്ന് നടിയും കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ വിശദമായ വാദം കേള്‍ക്കണമെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിരുന്നു.