Tuesday, April 30, 2024
keralaNews

ജന്മാഷ്ടമി ദിനത്തിൽ വിവിധ മേഖലകളിൽ മികവുപുലർത്തിയവരെ ആദരിച്ചു.

എരുമേലി: ജന്മാഷ്ടമി ദിനത്തിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവരെ
മുക്കൂട്ടുതറ എരുത്വാപ്പുഴ അമ്പാടി ബാലഗോകുലത്തിന്റെ  ആഭിമുഖ്യത്തിൽ ആദരിച്ചു.പ്ലസ് ടു വിന് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ ഗോപിക നടുവിലേത്ത്, എസ് എസ് എൽ സി ക്ക് എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ
അമിത ആർ  അനിരുദ്ധ്,കണ്ണൂർ യൂണിവേഴ്സിറ്റിയിൽ നിന്നും വെയ്റ്റ് ലിഫ്റ്റിംഗിൽ സ്വർണ്ണ മെഡൽ നേടിയ ആര്യ സജി കുര്യംപ്ലാക്കൽ എന്നിവരെ അനുമോദിച്ചത്.
ബാലഗോകുലം എരുമേലി താലൂക്ക് അദ്ധ്യക്ഷൻ പ്രസന്നകുമാർ,
രാഷ്ട്രീയ സ്വയം സേവക സംഘം സംഘചാലക്  കെ.കെ മോഹൻദാസ്, കാര്യദർശി ജിഷ്ണു പ്രസാദ് എന്നിവർ പങ്കെടുത്തു.