Sunday, April 28, 2024
EntertainmentkeralaNews

എന്റെ പിതാവ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയും ഞാനും തമ്മില്‍ നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ എന്റെ ആരാധകരെയും പൊതുജനങ്ങളെയും അറിയിക്കുന്നു,; ദളപതി വിജയ്

 

ആള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം’ എന്ന പേരില്‍ രാഷ്ട്രീയ പാര്‍ട്ടി രജിസ്റ്റര്‍ ചെയ്യുന്ന സംവിധായകന്‍ എസ് എ ചന്ദ്രശേഖരന്റെ തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്ന് അറിയിച്ച് മകനും നടനുമായ വിജയ്.മാധ്യമങ്ങളില്‍ വാര്‍ത്ത പ്രചരിച്ചതിന് തൊട്ടുപിന്നാലെ വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍, തന്റെ പിതാവ് ഇന്ത്യന്‍ തിരഞ്ഞെടുപ്പ് കമ്മീഷനില്‍ രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയും താനും തമ്മില്‍ യാതൊരു ബന്ധവുമില്ലെന്ന് വിജയ് വ്യക്തമാക്കി.’എന്റെ പിതാവ് ആരംഭിച്ച രാഷ്ട്രീയ പാര്‍ട്ടിയും ഞാനും തമ്മില്‍ നേരിട്ടോ അല്ലാതെയോ യാതൊരു ബന്ധവുമില്ലെന്ന് ഞാന്‍ എന്റെ ആരാധകരെയും പൊതുജനങ്ങളെയും അറിയിക്കുന്നു,’ വിജയുടെ പ്രസ്താവനയില്‍ പറയുന്നു.പാര്‍ട്ടിയില്‍ ചേരുകയോ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുകയോ ചെയ്യരുതെന്ന് വിജയ് ആരാധകരോട് അഭ്യര്‍ത്ഥിച്ചു. തന്റെ പിതാവ് രാഷ്ട്രീയമായി ചെയ്യുന്നതൊന്നും തന്നെ ബാധിക്കുന്നതല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആ പാര്‍ട്ടിയും ആരാധക സംഘവുമായി യാതൊരു ബന്ധവുമില്ല. പാര്‍ട്ടി പ്രചരണങ്ങള്‍ക്കായി തന്റെ പേരോ ഫോട്ടോയോ ഉപയോ?ഗിച്ചാല്‍ കര്‍ശന നിയമനടപടികളിലേയ്ക്ക് നീങ്ങുമെന്നും വിജയ് മുന്നറിയിപ്പ് നല്‍കി.