Monday, May 6, 2024
keralaNewsObituary

കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു

ആലപ്പുഴ: കായംകുളത്ത് യുവാവിനെ വെട്ടിക്കൊന്നു. പുതുപ്പള്ളി പത്തിശേരി സ്വദേശിയായ അമ്പാടിയാണ് കൊല്ലപ്പെട്ടത്. കൃഷ്ണപുരം കാപ്പില്‍ കിഴക്ക് നടുറോഡിലാണ് കൊലപാതകം നടന്നത്. വാഹനാപകടവുമായി ബന്ധപ്പെട്ട തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. പൊലീസ് സ്ഥലത്തെത്തി. കൊല്ലപ്പെട്ട അമ്പാടിയുടെ മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.