Sunday, May 5, 2024
keralaLocal NewsNews

ആ പ്രഖ്യാപനം : ഉമ്മൻചാണ്ടിയെ എരുമേലി നിവാസികൾക്ക് മറക്കാനാവില്ല 

   Rajan s  
എരുമേലി: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വേർപാടിൽ സംസ്ഥാനത്ത് പതിനായിരങ്ങൾ  കണ്ണീരിൽ കുതിർന്ന വിട  നൽകുമ്പോൾ മലയോര മേഖലയായ  എരുമേലി നിവാസികൾക്ക് ഉമ്മൻചാണ്ടിയെ മറക്കാനാവില്ല.ശബരിമല തീർത്ഥാടന കേന്ദ്രമായ എരുമേലിയിൽ അയ്യപ്പഭക്തർ പേട്ടതുള്ളുന്ന പാതയിൽ എത്തിയ ആ പ്രഖ്യാപനമാണ് ഇന്നും ഉമ്മൻചാണ്ടിയുടെ വേർപാടിലും  എരുമേലി നിവാസികൾ സ്മരിക്കുന്നത്.മുമ്പ് ഒരിക്കലും  ഒരു മുഖ്യമന്ത്രിയും – മറ്റു നേതാക്കളാരും എരുമേലിയെ ഇത്തരത്തിൽ പരിഗണിച്ചിട്ടില്ല.ലക്ഷക്കണക്കിന് ശബരിമല തീർത്ഥാടകർ അവരുടെ ആചാര അനുഷ്ഠാനങ്ങളുടെ ഭാഗമായി ആചരിക്കുന്ന എരുമേലി പേട്ടതുള്ളൽ പാതയായ എരുമേലി കൊച്ചമ്പലം മുതൽ വലിയമ്പലം വരെയുള്ള പേട്ടതുള്ളൽ പാതയെ  വിശുദ്ധ പാതയായും – എരുമേലിയെ ടൗൺഷിപ്പായി പ്രഖ്യാപിച്ചാണ് അന്ന് ഉമ്മൻചാണ്ടി എരുമേലി നിവാസികളുടെ പ്രിയപ്പെട്ടവനായത്.ആ പ്രഖ്യാപനവും മറ്റും ഇന്നും ഓർക്കുകയാണെന്ന് മുൻ എം എൽ എ ജോർജ് ജെ മാത്യു പറഞ്ഞു.വിവിധ ഹൈന്ദവടെ നിരന്തരമായ ആവശ്യമായിരുന്നു വിശുദ്ധ പാത പ്രഖ്യാപനം. ഈ  ആവശ്യം  ഒരു ഉപാധിയും –  തടസ്സങ്ങളും ഇല്ലാതെ അന്ന് ഉമ്മൻചാണ്ടി എരുമേലിയിൽ എത്തി പ്രഖ്യാപിച്ചത്. ശബരിമല തീർത്ഥാടകർ നിർഭയമായി താള –  മേളത്തിന്റെ അകമ്പടിയോടെ പാതയിലൂടെ പേട്ട തുള്ളണമെന്ന്  അദ്ദേഹം ആഗ്രഹിച്ചു. ഹൈന്ദവരുടെ സംഘടനകളുടെ ഈ അപേക്ഷയാണ് അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി അംഗീകരിച്ചത്. പേട്ടതുള്ളൽ പാതയിൽക്കൂടിയുള്ള വാഹനഗതാഗതം പൂർണമായും നിരോധിച്ചു കൊണ്ടായിരുന്നു ആ പ്രഖ്യാപനം ഉണ്ടായത്.ശബരിമല തീർത്ഥാടനത്തിന് ഏറ്റവും അധികം സൗകര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കൂടിയായിരുന്നു ഈ പ്രഖ്യാപനം. ബിജെപിയുടെ നേതൃത്വത്തിൽ പേട്ടതുള്ളൽ പാതയെ വിശുദ്ധ പാതയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട്‌ പേട്ട തുള്ളൽ പാതയിൽ ശയന പ്രദക്ഷിണം നടത്തിയതിന് പിന്നാലെയായിരുന്നു ഉമ്മൻ ചാണ്ടിയുടെ ശക്തമായ ഇടപെടലുകൾ ഉണ്ടായത്. മണ്ഡലം പ്രസിഡന്റ് അനിയൻ എരുമേലിയുടെ നേതൃത്വത്തിൽ നടന്ന ശയന പ്രദക്ഷിണം ബിജെപി നേതാവ് രാധാകൃഷ്ണമേനോൻ ഉദ്ഘാടനം ചെയ്ത പരിപാടിയിൽ അഡ്വ. ഡി മുരളീധരൻ അടക്കം നിരവധി പേർ പങ്കെടുത്തിരുന്നു .
ഉമ്മൻചാണ്ടി വിട പറയുമ്പോൾ ആ പ്രഖ്യാപനം ഇന്നും ഓർക്കുകയാണ് എരുമേലി നിവാസികൾ.ശബരിമല തീർത്ഥാടനത്തിനേയും ഹൈന്ദവ വിശ്വാസത്തെയും സംരക്ഷിക്കുന്നതിന് നടപടി സ്വീകരിച്ച ഉമ്മൻചാണ്ടിക്ക് എരുമേലിയുടെ   അനുശോചനം.