Wednesday, May 8, 2024
keralaNews

കണ്ണൂരില്‍ ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ.

ഏഴ് വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യ വിഷബാധ. കണ്ണൂര്‍ പുതിയതെരു നിത്യാനന്ദ ഇംഗ്ലിഷ് മീഡിയം സ്‌കൂളിലെ വിദ്യാര്‍ഥികളാണ്. വിദ്യാര്‍ഥികളെ പാപ്പിനിശ്ശേരി സിഎച്ച്‌സിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല.

ഇന്ന് ഉച്ചയ്ക്ക് വയറുവേദനയും ഛര്‍ദിയും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് കുട്ടികള്‍ ചികിത്സ തേടിയത്. പൊറോട്ട, ചിക്കന്‍, മയോണൈസ് എന്നിവ കഴിച്ചതിനെ തുടര്‍ന്നാണ് അസ്വസ്ഥത അനുഭവപ്പെട്ടത്. ഒരു കുട്ടി വീട്ടില്‍ നിന്നും കൊണ്ടുവന്ന ഭക്ഷണമാണ് പങ്കുവച്ചു കഴിച്ചത്.