Friday, April 26, 2024
keralaNews

സി -കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രം

സംസ്ഥാത്ത്  കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് സി -കാറ്റഗറിയില്‍ ഉണ്ടായിരുന്ന  ജില്ലകളുടെ കാറ്റഗറിയില്‍ മാറ്റം വന്നിട്ടുണ്ട്. ‘സി’ കാറ്റഗറിയില്‍ കൊല്ലം ജില്ല മാത്രമാണുള്ളത്. കാറ്റഗറി ‘ബി’ യില്‍ തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട്, കണ്ണൂര്‍ എന്നീ ജില്ലകളാണുള്ളത്. മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകള്‍ കാറ്റഗറി ‘എ’ യില്‍പ്പെടും. കാസര്‍ഗോഡ് ഒരു കാറ്റഗറിയിലും വരുന്നില്ല. സംസ്ഥാനത്ത് രണ്ടാം ഡോസ് വാക്‌സിനേഷന്‍ 85 ശതമാനവും കുട്ടികളുടെ വാക്‌സിനേഷന്‍ 72 ശതമാനവും പൂര്‍ത്തീകരിച്ചു.