Monday, April 29, 2024
indiaNews

ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു.

മധുര :ജെല്ലിക്കെട്ടിനിടെ കാളയുടെ കുത്തേറ്റ് ഒരാള്‍ മരിച്ചു. മധുര പാലമേടാണ് ജെല്ലിക്കെട്ടിനിടെ യുവാവ് കുത്തേറ്റ് മരിച്ചത്. മധുര സ്വദേശി അരവിന്ദ് രാജാണ് (26) മരിച്ചത്. ഒന്‍പത് കാളകളെ പിടിച്ച് മത്സരത്തില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കെയാണ് അപകടം. മധുരയിലെ രാജാജി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അരവിന്ദിന്റെ മരണം.പരുക്കേറ്റ 13 പേര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.