Friday, May 3, 2024
keralaNews

കാര്‍ വീട്ടുമുറ്റത്തെ കിണറ്റില്‍ വീണ് അച്ഛനും മകനും മരിച്ചു.

കണ്ണൂര്‍: ആലക്കോട് വീട്ടുമുറ്റത്തെ കിണറ്റില്‍ കാര്‍ വീണ് അച്ഛനും മകനും മരിച്ചു. കഴിഞ്ഞ ദിവസം അഭിഷിക്തനായ മാനന്തവാടി സഹായമെത്രാന്‍ മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സഹോദരന്‍ മാത്തുക്കുട്ടിയും (58) മകന്‍ ബിന്‍സും (18) ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു അപകടം.

മാര്‍ അലക്‌സ് താരാമംഗലത്തിന്റെ സ്ഥാനാരോഹണ ചടങ്ങില്‍ പങ്കെടുത്ത് ഇന്നലെ രാത്രിയാണ് കുടുംബം തിരിച്ച് വീട്ടിലെത്തിയത്. വീടിന്റെ പുറകുവശത്തുണ്ടായിരുന്ന കാര്‍ പുറത്തേക്കെടുക്കുന്നതിനിടെ നിയന്ത്രണം വിട്ട് കിണറ്റിലേക്ക് വീഴുകയായിരുന്നു. ഓടിക്കൂടിയ നാട്ടുകാര്‍ മാത്തുക്കുട്ടിയെ പുറത്തെടുക്കുമ്പോഴേക്കും മരിച്ചിരുന്നു. മകനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍ ഉച്ചയോടെ മകനും മരണത്തിന് കീഴടങ്ങുകയായിരുന്നു.തളിപ്പറമ്പില്‍ നിന്ന് ഫയര്‍ഫോഴ്‌സും പൊലീസും സ്ഥലത്തെത്തി. പരേതരായ ലൂക്കോസ് അന്നക്കുട്ടി ദമ്പതികളുടെ മകനാണ് മാത്തുക്കുട്ടി. ഭാര്യ: ഷൈജ. മറ്റുമക്കള്‍: ആന്‍സ്, ലിസ്, ജിസ്.