Friday, May 3, 2024
keralaLocal NewsNews

കണ്ണിമലയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞ് പത്ത് വയസ്സുകാരി മരിച്ചു

എരുമേലി :കണ്ണിമല മഠംപടിയില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് മറിഞ്ഞ് പത്തു വയസ്സുകാരി മരിച്ചു.പതിനാറ് പേര്‍ക്ക് പരുക്കേറ്റു. വാഹനം ഇറക്കം ഇറങ്ങുമ്പോളാണ് അപകടം നടന്നത്.ചെന്നൈ താംബരം സ്വദേശിനി രാമുവിന്റെ മകള്‍ സംഘമിത്ര ആണ് മരിച്ചത്.ഡ്രൈവര്‍ അടക്കം 21 പേര്‍ വാഹനത്തിലുണ്ടായിരുന്നു.ചെന്നൈയില്‍നിന്ന് ശബരിമലയിലേക്ക് പോകുകയായിരുന്ന തീര്‍ഥാടകരാണ് അപകടത്തില്‍പെട്ടത്.നിയന്ത്രണം നഷ്ടപ്പെട്ട വാഹനം ക്രഷ് ബാരിയര്‍ തകര്‍ത്ത് കുഴിയിലേക്ക് മറിയുകയായിരുന്നു.ഇന്ന് വൈകിട്ട് 3.15 നാണ് അപകടം.രാമു 42, കുഴലി – 4, മോഷപ്രിയ 9, രാജേഷ് 34 ,മണിവർണ്ണൻ 34, ശിവരാമൻ 44,നന്ദകുമാർ 23, പ്രജിൻ 12, ഹാരീഷ് 14 എന്നിവരെയാണ് കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരിക്കുന്നത് .മുത്തുമാണിക്യം 43,മർഷിണി – 10 ,ഹരിഹരൻ 36, കാർത്തികേയൻ 34, ദിയാനദി 4, പ്രവീൺ – 34,പ്രഭാകർ 19, ഡ്രൈവർ എം. മോഹൻ 46 ഇവർ എരുമേലി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ് .