Thursday, May 16, 2024
keralaNews

നിങ്ങൾ കാണണം ഈ ആശുപത്രിയിലേക്കുള്ള  റോഡിന്റെ അവസ്ഥ

എരുമേലി: ശബരിമല തീർത്ഥാടനത്തിന്റെ മറവിൽ ലക്ഷങ്ങൾ ധൂർത്തടിക്കുന്ന അധികൃതർ കാണണം എരുമേലി സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള ഈ റോഡ്.തീർത്ഥാടനം ആരംഭിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് എരുമേലിയിൽ കൂടിയ അവലോകന യോഗത്തിൽ ആശുപത്രിയിലേക്കുള്ള ഈ റോഡ് ടാറിംഗ്  നടത്തി സഞ്ചാരയോഗ്യമാക്കണമെന്ന് എല്ലാവരും ആവശ്യപ്പെട്ടു. മരാമത്ത് വകുപ്പും,പഞ്ചായത്തും റോഡ് ടാർ ചെയ്യാൻ സമ്മതം മൂളി.കുറച്ചുഭാഗം മാരാമത്ത് വകുപ്പ് ടാർ ചെയ്തു.ബാക്കി ഉള്ളതാണിത്. തീർത്ഥാടനം തുടങ്ങി ഒരു മാസം കഴിഞ്ഞിട്ടും ആശുപത്രിയിലേക്കുള്ള റോഡ് നന്നാക്കാൻ ഇവർക്ക് കഴിഞ്ഞില്ല.അപകടം പറ്റുന്നവരെയും അത്യാസന്ന നിലയിലായവരേയും ആംബുലൻസിൽ കൊണ്ടുപോകുന്ന വഴിയാണിത്. ലക്ഷങ്ങളും കോടികളും മുടക്കി ആശുപത്രി മോഡി പിടിപ്പിക്കുമ്പോഴാണ് ഈ ആശുപത്രിയിലേക്കുള്ള വഴി ഇങ്ങനെ തകർന്നു തരിപ്പണമായി കിടക്കുന്നത്. അപകടത്തിൽ സാരമായി പരിക്കേറ്റ് വരുന്നവരെ തിരിച്ചു ജീവനോടെ കൊണ്ടുപോകാൻ കഴിയില്ല അത്രയ്ക്ക് ദുരിതമാണ് ഈ റോഡ്.കണ്ണും കാതും ഉള്ളവർ കേൾക്കട്ടെ ….  കാണട്ടെ …. ഈ തീർത്ഥാടനം തീരുന്നതിനു മുമ്പ് എങ്കിലും റോഡ് ടാർ ചെയ്ത് സഞ്ചാരയോഗ്യമാക്കുമെന്നാണ് പാവപ്പെട്ട രോഗികൾ ഇപ്പോഴും വിശ്വസിക്കുന്നത്. കണ്ണിമല മഠംപടിയിൽ ഉണ്ടായ അപകടത്തിൽ പരിക്കേറ്റവരെ ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയതും ഇതിലൂടെയാണ് .