Sunday, May 5, 2024
Local NewsNewsObituary

കണ്ണിമലയിലെ അപകടം ; പരിക്കേറ്റ രണ്ടാമത്തെ യുവാവും മരിച്ചു

എരുമേലി : കണ്ണിമല എസ് വളവിന് സമീപം ഇന്ന് വൈകുന്നേരം ഉണ്ടായ ബൈക്കപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സയിലായ രണ്ടാമത്തെ യുവാവും മരിച്ചു. കണ്ണിമല മഞ്ഞളരുവി വടക്കേല്‍ പരേതനായ വി ജെ തോമസ് ( തോമാച്ചന്‍) ന്റെ മകന്‍ നോബിള്‍ (17)ആണ് രാത്രി 11 മണിയോടെ മരിച്ചത്. അമ്മ സോളി തോമസ് . സഹോദരന്‍ : ജോര്‍ജ് കുട്ടി
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് കോളേജിലെ പ്ലസ് ടൂ വിദ്യാര്‍ത്ഥിയാണ്.

അപകടത്തില്‍   കണ്ണിമലയില്‍ മഞ്ഞളരുവി പാലയ്ക്കല്‍ ജോര്‍ജ് ജോസഫ്  (വര്‍ക്കിച്ചന്റെ) മകന്‍ ജെഫിന്‍ ജോര്‍ജ് (17) അപകട സ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു . അമ്മ – സാലി ജോര്‍ജ് .സഹോദരങ്ങള്‍: ജെറിന്‍ ജോര്‍ജ് , ജെസ്റ്റി ജോര്‍ജ് .  ജെഫിന്‍ ഏന്തയാര്‍ മര്‍ഫി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയാണ് .  

20 ന് വ്യാഴാഴ്ച വൈകിട്ട് 4 മണിയോടെ എരുമേലി മുണ്ടക്കയം റൂട്ടില്‍ കണ്ണിമല മഠം പടിക്കും – പള്ളിപ്പടിക്കും ഇടയിലുള്ള എസ് വളവിന് സമീപം ആയിരുന്നു അപകടം. ജെറിനും നോബിളും മുണ്ടക്കയത്ത് നിന്ന് വീട്ടിലേയ്ക്ക് പോവുകയായിരുന്നു. തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന മിനി ബസുമായാണ് ഇവര്‍ സഞ്ചരിച്ചിരുന്ന വാഹനം കൂട്ടിയിടിച്ചത്.