Saturday, May 18, 2024
keralaNews

അങ്കമാലിയില്‍ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം

കൊച്ചി: എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ നഗരമധ്യത്തിലെ ഷോപ്പിംഗ് കോംപ്ലക്‌സില്‍ തീപിടുത്തം. അങ്കമാലി കറുകുറ്റിയില്‍ ന്യൂയര്‍ കുറീസ് എന്ന സ്ഥാപനത്തിലാണ് തീപിടുത്തം ഉണ്ടായത്. ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ തീ അണക്കാന്‍ ശ്രമിക്കുന്നു. 4 മണിയോടെയാണ് തീപിടുത്തം ഉണ്ടായത്. പൂര്‍ണമായും തീ അണക്കാന്‍ ഇതുവരെ സാധിച്ചിട്ടില്ല. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. കൂടുതല്‍ ഫയര്‍സര്‍വ്വീസ് യൂണിറ്റുകള്‍ സ്ഥലത്തെത്തിയിട്ടുണ്ട്.