Monday, April 29, 2024
keralaLocal NewsNews

കണമല അട്ടിവളവിൽ വാഹനാപകടം ; ഒമ്പത് പേർക്ക് പരിക്ക്

എരുമേലി:എരുമേലി – പമ്പ തീർത്ഥാടന പാതയിൽ കണമല അട്ടി വളവിന് സമീപം തീർത്ഥാടക ബസ് കാറിന് മുകളിലേക്ക് മറിഞ്ഞാണ് അപകടം ഉണ്ടായത്. ദർശനത്തിനായി പോകുകയായിരുന്ന  ഇന്ന് വെളുപ്പിന് 2.30 ഓടെ യായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിവരുകയായിരുന്ന തമിഴ്നാട്ടിൽ നിന്നുള്ള ബസ്, ആന്‌ധ്ര സ്വദേശികൾ സഞ്ചരിച്ച കാറിന് മുകളിലേക്ക് മറിയുകയായിരുന്നു. കണമല ഇറക്കം ഇറങ്ങി വരുന്നതിനിടെ നിയന്ത്രണം വിട്ട ബസ് റോഡിൽ മറിയുകയായിരുന്നു. ഈ സമയം എതിരെ വരുകയായിരുന്ന കാറിന് മുകളിലേക്ക് വീഴുകയായിരുന്നുവെന്നും പോലീസ് പറഞ്ഞു.പരിക്ക് ഗുരുതരമല്ലെന്ന് പോലീസ് പറഞ്ഞു.വിദഗ്ദ ചികിത്സക്കായി നാല് പേരെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.എന്നാൽ കനത്ത മഴയും – നിലയ്ക്കലിലെ തിരക്കും കാരണം എരുമേലിയിൽ വലിയ ഗതാഗതക്കുരുക്കാണ് ഉണ്ടായിരിക്കുന്നത്.