Tuesday, April 30, 2024
keralaNews

കാഞ്ഞിരപ്പള്ളിയില്‍ കെഎസ്ആര്‍ടിസിയും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു

കാഞ്ഞിരപ്പള്ളി: കോട്ടയം കുമളി ദേശീയപാതയില്‍ കാഞ്ഞിരപ്പള്ളി കുരിശ് കവലക്ക് സമീപം കെഎസ്ആര്‍ടിസി ബസും ബുള്ളറ്റും കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു.പട്ടിമറ്റം കറിപ്ലാവ് സ്വദേശി സ്‌കറിയാച്ചന്‍ (25) ആണ് മരിച്ചത്.ചൊവ്വാഴ്ച വൈകുന്നേരം അഞ്ചരയോടെ ആയിരുന്നു സംഭവം മണ്ണാറക്കയം ഭാഗത്തുനിന്ന് വന്ന ബൈക്ക് കുരിശു കവലയിലെ ഡിവൈഡറില്‍ തട്ടി കോട്ടയം ഭാഗത്തുനിന്ന് വന്ന കെഎസ്ആര്‍ടിസി ബസ്സിന് അടിയിലേക്ക് മറിയുകയായിരുന്നുവെന്നാണ് വിവരം. ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍.