Monday, April 29, 2024
keralaNews

കാളകെട്ടി അംഗന്‍വാടിയില്‍ താത്ക്കാലിക ജീവനക്കാരിയെ നിയമിച്ചു.

എരുമേലി :ട്രൈബല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയില്‍ ഹെല്‍പ്പര്‍ നിയമനത്തെച്ചൊല്ലി ഉണ്ടായ പ്രശ്‌നം താത്ക്കാലിക ജീവനക്കാരിയെ നിയമിച്ച് പരിഹരിച്ചു.കാളകെട്ടി 109-ാം നമ്പര്‍ അംഗന്‍വാടിയാണ് സെന്റില്‍മെന്റ് ഏരിയായാണെന്നിരിക്കെ സംവരണം ഒഴിവാക്കി ജനറല്‍ വിഭാഗത്തിന് സ്ഥിര നിയമനം നടത്തിയത്. ഇതിനെതിരെ പ്രതിഷേധം ശക്തമാകുകയും അംഗന്‍വാടി അടച്ചു പൂട്ടുകയുമായിരുന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് തങ്കമ്മ ജോര്‍ജ്കുട്ടി ഇടപെട്ട് സംവരണ വിഭാഗത്തിലെ ഉദ്യോഗാര്‍ഥിയെ താത്ക്കാലികമായി നിയമിച്ച് പ്രശ്‌നം പരിഹരിക്കുകയായിരുന്നു.ഊരുകൂട്ടം മൂപ്പന്‍ വി.പി ജനാര്‍ദ്ദനന്‍,സെക്രട്ടറി എം.എസ് സതീഷ്,ഗ്രാമ പഞ്ചായത്തംഗം സനില രാജന്‍ എന്നിവര്‍ അംഗന്‍വാടി സന്ദര്‍ശിച്ചു.