Monday, May 6, 2024
keralaNewsUncategorized

കബാലി കെഎസ്ആര്‍ടിസി ബസ് കൊമ്പില്‍ കുത്തി ഉയര്‍ത്തി

തൃശൂര്‍: ചാലക്കുടിയില്‍ നിന്ന് മലക്കപ്പാറക്ക് പോയ കെഎസ്ആര്‍ടിസി ബസിന് നേരെയാണ് കബാലി എന്ന് കാട്ടാനയുടെ ആക്രമണം. ഇന്നലെ രാത്രി കെഎസ്ആര്‍ടിസി ബസ്സിന് നേരെയാണ് പരാക്രമം കാണിച്ചത്. അമ്പലപ്പാറ ഒന്നാം ഹെയര്‍പിന്‍ വളവിലായിരുന്നു സംഭവം. പാഞ്ഞടുത്ത കബാലി കെഎസ്ആര്‍ടിസി ബസ് കൊമ്പില്‍ കുത്തി ബസുയര്‍ത്തി താഴെ വച്ചു. ആര്‍ക്കും പരിക്കില്ല, യാത്രക്കാരും ജീവനക്കാരും സുരക്ഷിതര്‍ ആണ്.രണ്ടു മണിക്കൂറിലേറെ കബാലി പരാക്രമം തുടര്‍ന്നു. രാത്രി 8 മണിക്ക് മലക്കപ്പാറ എത്തേണ്ട ബസ് 11 മണിക്കാണ് എത്തിയത്
കഴിഞ്ഞ ആഴ്ച സ്വകാര്യ ബസിന് മുന്നിലേക്ക് പാഞ്ഞടുത്ത കബാലിയില്‍ നിന്ന് യാത്രക്കാരെ രക്ഷിക്കാന്‍ ഡ്രൈവര്‍ ബസ് എട്ട് കിലോമീറ്റര്‍ പിന്നോട്ടോടിച്ചത് . ചാലക്കുടി വാല്‍പ്പാറ പാതയിലായിരുന്നു സംഭവം. അമ്പലപ്പാറ മുതല്‍ ആനക്കയം വരെയുള്ള ഭാഗത്ത് ബസ് സാഹസികമായി ഓടിച്ച് യാത്രക്കാരെ രക്ഷിച്ചത് വെറ്റിലപ്പാറ സ്വദേശി അംബുജാക്ഷനെന്ന ഡ്രൈവറാണ്. ഈ ഭാഗത്ത് സ്ഥിരമായി കാണുന്ന കബാലിക്ക് മദപ്പാട് ഉണ്ടായതോടെയാണ് വ്യാപക അക്രമം തുടരുന്നതെന്നാണ് വനംവകുപ്പ് പറയുന്നത്