Sunday, May 5, 2024
keralaNewspolitics

ജോസ് കെ മാണിയുടെ രാജ്യസഭാസീറ്റ് സ്ഥാനം രാജിവച്ചു; ഇനി ഇടതുമുന്നണിയിലേക്ക്

കഥകളെല്ലാം പഴങ്കഥകള്‍ ആക്കി ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്ക്. കോണ്‍ഗ്രസ് ജോസഫ് വിഭാഗം തമ്മിലുള്ള കടുത്ത ഗ്രൂപ്പ് വഴക്കിനെ തുടര്‍ന്നാണ് കേരള കോണ്‍ഗ്രസ് രണ്ടായി പിളരാന്‍ വഴിയൊരുങ്ങിയത്. കെഎം മാണിയുടെ
‘രാഷ്ട്രീയത്തെ തകര്‍ക്കാന്‍ യുഡിഎഫില്‍ ശ്രമം നടന്നു ‘യുഡിഎഫിനെതിരെ കടുത്ത വിമര്‍ശനവുമായി ജോസ് കെ മാണി.
.ജോസ് കെ മാണിയുടെ ആവശ്യങ്ങള്‍ യുഡിഎഫ് അംഗീകരിക്കാതെ വന്നതോടുകൂടിയാണ് യുഡിഎഫില്‍ നിന്നും പിരിയാനുള്ള തീരുമാനവുമായി ജോസ് കെ മാണി രംഗത്തെത്തിയത്.
പാലായടക്കം നിരവധി സീറ്റുകളാണ് ജോസ് കെ മാണി ഇടതുമുന്നണിയുടെ ആവശ്യപ്പെടുന്നത്. പാലാ നല്‍കാന്‍ തയ്യാറായാല്‍ നിലവിലെ ഇടതുമുന്നണി എംഎല്‍എയായ മാണി സി കാപ്പന്‍ തുടര്‍ നിലപാട് സ്വീകരിക്കും. സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന കെഎം മാണി യുടെ ബാര്‍കോഴ കേസുമായി ബന്ധപ്പെട്ട്   ഇടതുമുന്നണി നടത്തിയ സമരങ്ങളെല്ലാം കാറ്റില്‍പറത്തിയാണ് കേരള കോണ്‍ഗ്രസ് പിളര്‍ത്തി ജോസ് കെ മാണി ഇടതുമുന്നണിയിലേക്ക് വരുന്നത്.
കഴിഞ്ഞ 38 വര്‍ഷത്തെ കാലം യുഡിഎഫിന്റെ തളര്‍ച്ചയിലും,വളര്‍ച്ചയിലും ഒപ്പം നിന്ന കെഎം മാണിയെ അപമാനിക്കുന്നതിന് തുല്യമാണ് പുറത്താക്കല്‍ നടപടി. കടുത്ത അനീതിയാണ് യുഡിഎഫില്‍ നിന്നും കേരള കോണ്‍ഗ്രസിന് നേരിടേണ്ടിവന്നത് .പാലാ ഉപതെരഞ്ഞെടുപ്പ് ഉണ്ടായ ചതി. നിയമസഭയ്ക്ക് അകത്ത് എംഎല്‍എമാര്‍ നേരിടേണ്ടിവന്ന ദുരിതം. കടുത്ത വ്യക്തിഹത്യ പരമായ നീചമായ പ്രവര്‍ത്തികള്‍ പി ജെ ജോസഫ് നടത്തിയത്. ഇടതു മുന്നണി – ജോസ് കെ മാണി വിഭാഗവുമായി 12 സീറ്റുകളിലാണ് ധാരണയെന്ന് സൂചന കോട്ടയത്ത് അഞ്ചു സീറ്റുകള്‍ അടക്കമാണ്. തങ്ങളുടെ ആവശ്യങ്ങള്‍ പലതവണ രേഖാമൂലം നല്കിയിട്ടും പരിഹരിക്കാന്‍ യുഡിഎഫ് തയ്യാറായില്ല.2016ലെ യുഡിഎഫ് വിടാന്‍ ചരകക്കുന്നില്‍ വെച്ച് നടത്തിയ യോഗ തീരുമാനം ഉണ്ടായിരുന്നു . അന്ന് കെ എം മണി പറഞ്ഞു.യുഡിഎഫിന് ചില നേതാക്കന്മാരുടെ മുഖ്യശത്രു കേരള കോണ്‍ഗ്രസ് ആണ്.മാണിയുടെ വീട് മ്യൂസിയമാക്കണമെന്നും .കോട്ടയം ലോകസഭാ സീറ്റ് അവകാശവാദമുന്നയിച്ചു . തങ്ങളെ തിരിച്ചുകൊണ്ടുവരുവാന്‍ ആത്മാര്‍ത്ഥമായ ഒരു ചര്‍ച്ചയും നടന്നിട്ടില്ല. നേതാക്കന്മാരായോ,എംഎല്‍എമാരെ പോലും ബന്ധപ്പെടാന്‍ ആരും തയ്യാറായില്ല.
കേരള കോണ്‍ഗ്രസിന് മാണിയുടെ രാഷ്ട്രീയത്തെ ഇല്ലാതാക്കുക എന്ന വ്യക്തമായ അജണ്ടയാണ് യുഡിഎഫ് നടപ്പാക്കുന്നത്.ആത്മാഭിമാനം അടിയറവെച്ചു കൊണ്ട് മുന്നോട്ടു പോകാന്‍ കഴിയില്ല.2018 നവംബര്‍ മാസം 15 16 17 തീയതികളില്‍ നടക്കുന്ന ക്യാമ്പില്‍ തീരുമാനങ്ങളെടുത്തു .മതേതരത്വം കാത്തുസൂക്ഷിക്കാന്‍ ഇടതുപക്ഷത്തിനു കഴിഞ്ഞിട്ടുണ്ട് .കഴിഞ്ഞ ജൂണ്‍ 29ന് ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫ് നിന്നും പുറത്താക്കിയിരുന്നു.കേരള കോണ്‍ഗ്രസിന്റെ സമീപനങ്ങള്‍ അംഗീകരിക്കുന്ന എല്‍ഡിഎഫ് നോട് ചേരുവാന്‍ ജോസ് കെ മാണി വിഭാഗം തീരുമാനിച്ചു .ജോസ് കെ മാണിയുടെ രാജ്യസഭാസീറ്റ് സ്ഥാനം രാജിവച്ചു.