Monday, April 29, 2024
keralaNews

ജെസ്‌ന തിരോധാനം ;സെക്രട്ടേറിയറ്റ് നടയില്‍ വന്‍ പ്രതിഷേധം

എ​രു​മേ​ലി​യി​ൽ​നി​ന്നു ദു​രൂ​ഹ​സാ​ഹ​ച​ര്യ​ത്തി​ൽ കാ​ണാ​താ​യ ജെ​സ്ന​യു​ടെ തി​രോ​ധാ​നം എ​ൻ​ഐ​എ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യപ്പെട്ടും ലൗജിഹാദ്, നർക്കോട്ടിക് ജിഹാദ് വിഷയത്തിൽ ജുഡിഷ്യൽ അന്വേഷണം ആവശ്യപ്പെട്ടും സെക്രട്ടേറി‍യറ്റിനു മുന്നിൽ വൻ പ്രതിഷേധം. സി​ബി​ഐ കേ​സ് ഏ​റ്റെ​ടു​ത്തി​ട്ടും അ​ന്വേ​ഷ​ണ​ത്തി​ൽ ജസ്ന കേസിൽ വേ​ണ്ട​ത്ര പു​രോ​ഗ​തി ഉ​ണ്ടാ​യി​ട്ടി​ല്ല എ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി വി​വി​ധ ക്രൈ​സ്ത​വ സം​ഘ​ട​ന​യു​ടെ കൂ​ട്ടാ​യ്മ​യാ​യ ക്രൈ​സ്ത​വ സം​യു​ക്ത സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് സെക്രട്ടേറിയറ്റിനു മുന്നിൽ മാർച്ചും സത്യഗ്രഹവും നടത്തിയത്.ഇന്നു രാവിലെ പതിനൊന്നോടെ നടന്ന പ്രതിഷേധ മാർച്ചിലും ധർണയിലും സ്ത്രീകൾ അടക്കം നിരവധി പേർ പ്ലക്കാർഡുകളുമേന്തി പങ്കെടുത്തു. ലൗജിഹാദിനെതിരേയും നാർക്കോട്ടിക് ഭീകരതയ്ക്കെതിരേയും തീവ്രവാദത്തിനെതിരേയും മുദ്രാവാക്യങ്ങൾ ഉയർന്നു.നാർക്കോട്ടിക് ജിഹാദ് വിഷയം സമൂഹത്തിൻറെ ശ്രദ്ധയിലേക്കു കൊണ്ടുവന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിൻറെ നിലപാടുകൾക്ക് സമ്മേളനം ഐക്യദാർഢ്യം പ്രകടിപ്പിച്ചു. മുൻ എംഎൽഎ പി.സി.ജോർജ് ധർണയിൽ പങ്കെടുത്തു പ്രസംഗിച്ചു.ക്രൈസ്തവ സംയുക്ത സമിതി പ്രസിഡൻറ് കെവിൻ പീറ്റർ, ജനറൽ സെക്രട്ടറി അഡ്വ.ജസ്റ്റിൻ പള്ളിവാതുക്കൽ തുടങ്ങിയവർ പരിപാടികൾക്കു നേതൃത്വം നൽകി. ഈ വിഷയങ്ങൾ ഉന്നയിച്ചു സമരം ശക്തമാക്കാനാണ് സമിതിയുടെ തീരുമാനം.ലൗ ​​ജി​​ഹാ​​ദ് കേ​​ര​​ള​​ത്തി​​ൽ സ​​ജീ​​വ വി​​ഷ​​യ​​മാ​​യി ക​​ത്തി​​നി​​ൽ​​ക്കു​​ന്ന​​തി​​നി​​ടെ​​യാ​​ണ് ജെ​​സ്ന​​യു​​ടെ തി​​രോ​​ധാ​​നം എ​​ൻ​​ഐ​​എ അ​​ന്വേ​​ഷി​​ക്ക​​ണ​​മെ​​ന്ന ആ​​വ​​ശ്യ​​വും ശ​​ക്ത​​മാ​​കു​​ന്ന​​ത്. സം​​സ്ഥാ​​ന​​ത്തെ അ​​ന്വേ​​ഷ​​ണ ഏ​​ജ​​ൻ​​സി​​ക​​ൾ ഏ​​റെ​​ക്കാ​​ലം അ​​ന്വേ​​ഷി​​ച്ച​​തി​​നു ശേ​​ഷം അ​​ന്വേ​​ഷ​​ണം സി​​ബി​​ഐ​​ക്കു വി​​ട്ടി​​രു​​ന്നു.പ​​ക്ഷേ, ഇ​​തു​​വ​​രെ​​യും ജെ​​സ്ന എ​​വി​​ടെ​​യാ​​ണെ​​ന്ന ചോ​​ദ്യ​​ത്തി​​ന് ഉ​​ത്ത​​രം ന​​ൽ​​കാ​​ൻ ഏ​​ജ​​ൻ​​സി​​ക​​ൾ​​ക്കു ക​​ഴി​​ഞ്ഞി​​ട്ടി​​ല്ല. ഹൈ​​ക്കോ​​ട​​തി ഉ​​ത്ത​​ര​​വ് പ്ര​​കാ​​രം 2021 മാ​​ർ​​ച്ചി​​ലാ​​ണ് സി​​ബി​​ഐ അ​​ന്വേ​​ഷ​​ണം ഏ​​റ്റെ​​ടു​​ത്ത​​ത്. തി​​രു​​വ​​ന​​ന്ത​​പു​​രം യൂ​​ണി​​റ്റ് ആ​​ണ് അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി​​വ​​രു​​ന്ന​​ത്. കോ​​വി​​ഡും ലോ​​ക്ക്ഡൗ​​ണും പോ​​ലെ​​യു​​ള്ള പ്ര​​ശ്ന​​ങ്ങ​​ൾ മൂ​​ലം അ​​ന്വേ​​ഷ​​ണം മ​​ന്ദ​​ഗ​​തി​​യി​​ലാ​​ണ്.