Friday, May 17, 2024
Local NewsNews

എരുമേലി വാവര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ സ്‌പെഷ്യല്‍ കെയര്‍ സെന്റര്‍ ആരംഭിച്ചു

എരുമേലി : പ്രത്യേക പരിഗണന ആവശ്യമുള്ള കുട്ടികള്‍ക്കായി സമഗ്ര ശിക്ഷ കേരള പദ്ധതിയുടെയും ബി. ആര്‍. സി കാഞ്ഞിരപ്പള്ളിയുടെയും നേതൃത്വത്തില്‍ എരുമേലി വാവര്‍ മെമ്മോറിയല്‍ ഹൈസ്‌കൂളില്‍ സ്‌പെഷ്യല്‍കെയര്‍ സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു.                                                                                                                    പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന ഭിന്നശേഷിക്കാരായ മുഴുവന്‍ കുട്ടികള്‍ക്കും സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍മാരുടെ സഹായത്തോടുകൂടിയാണ് പരിശീലനം നല്‍കുന്നത്.എരുമേലി പഞ്ചായത്തിലെ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴില്‍ വരുന്ന 25 സ്‌കൂളിലെയും പഠന പിന്തുണ ആവശ്യമുള്ള കുട്ടികള്‍ക്ക് എല്ലാ ശനിയാഴ്ചകളിലും സ്‌പെഷ്യല്‍ കെയര്‍ സെന്ററിന്റെ സേവനം ലഭ്യമാകും . ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് അക്കാദമിക പിന്തുണയോടൊപ്പം സ്പീച്ച് തെറാപ്പി, ഫിസിയോതെറാപ്പി സൗകര്യങ്ങളും നല്‍കും. എരുമേലി വാവര്‍ മെമ്മോറിയല്‍ ഹൈസ്‌കൂള്‍ പി റ്റി എ പ്രസിഡന്റ്  മുഹമ്മദ് കുഞ്ഞിന്റെ അധ്യക്ഷതയില്‍, എരുമേലി ടൗണ്‍ വാര്‍ഡ്        മെമ്പര്‍ നാസര്‍ പനച്ചി ഉദ്ഘാടന കര്‍മ്മം നിര്‍വഹിച്ചു. ബ്ലോക്ക് പ്രോഗ്രാം ഓഫീസര്‍  റീബി വര്‍ഗീസ്, സ്‌കൂള്‍ ഹെഡ്മിസ്‌ട്രെസ്  ഫൗസിയാ അസ്സിസ്, സ്‌കൂള്‍ സ്റ്റാഫ് സെക്രട്ടറി  ഷെഫീര്‍ഖാന്‍ കെ. എസ്,മാതാപിതാക്കളുടെ പ്രതിനിധി ഗ്രേസ് സെബാസ്റ്റ്യന്‍,സ്‌പെഷ്യല്‍ എഡ്യൂക്കേറ്റര്‍ മെര്‍ലിന്‍ ലേയ ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു.