Thursday, May 2, 2024
Local NewsNews

മണിപ്പുഴയില്‍ പൂച്ചപ്പുലി കോഴി ഫാമിലെ കോഴികളെ തിന്നു

എരുമേലി: മണിപ്പുഴയ്ക്ക് സമീപമുള്ള റബര്‍ തോട്ടത്തില്‍ പുലിയുമായി സാമ്യമുള്ള വന്യജീവിയെ കണ്ടെത്തി. എന്നാല്‍ കോഴിയെ പിടികൂടി കൊന്ന് തിന്നുന്ന നിലയില്‍ കണ്ടെത്തിയ ജീവി പൂച്ചപ്പുലിയാണെന്ന് വനം വകുപ്പ് അറിയിച്ചു .

തൂങ്കുഴിപ്പടി , മണിപ്പുഴ, എഴുത്തോട്ടി ഭാഗത്ത് ടാപ്പിംഗിന് എത്തിയ സജിയാണ് ഇന്ന് 02/01/24 പുലര്‍ച്ചെ റബര്‍ തോട്ടത്തില്‍ പുലിയോട് സാമ്യമുള്ള ജീവിയെ കണ്ടത് .സമീപമുള്ള കോഴി ഫാമില്‍ നിന്ന് കോഴിയെ പിടികൂടി കൊന്ന് തിന്നുന്ന നിലയിലായിരുന്നു സജിയുടെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ കണ്ടത്.

വെളിച്ചം കണ്ടതിനെ തുടര്‍ന്ന്  കോഴിയെ ഉപേക്ഷിച്ച് ജീവി ഓടിമറയുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. പൂച്ചപ്പുലിയെ ഭയപ്പെടേണ്ടതില്ലിന്ന് എരുമേലി റേഞ്ച് ഓഫീസര്‍ ബി.ആര്‍, ജയന്‍ അറിയിച്ചു. ഈ മേഖലയില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരീക്ഷണം നടത്തുമെന്നും ജയന്‍ പറഞ്ഞു.