Wednesday, April 24, 2024
keralaNewspolitics

സ്വര്‍ണ കള്ളക്കടത്ത്‌ ; മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ്.

 

സ്വര്‍ണ കള്ളക്കടത്തില്‍ മുഖ്യമന്ത്രിയുടെ ഓഫിസിനും പങ്കുണ്ടെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. അഴിമതിയുടെ പ്രഭവ കേന്ദ്രമായി മുഖ്യമന്ത്രിയുടെ ഓഫീസ് മാറിയിരിക്കുകയാണ്. ഇന്നല്ലെങ്കില്‍ നാളെ എല്ലാം വിശദമായി തെളിയുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് സ്വപ്ന പണം തട്ടിയത് എങ്ങിനെയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. വിവാദ ഫ്‌ലാറ്റിന് സര്‍ക്കാര്‍ ധാരണാ പത്രം ഒപ്പുവച്ചിരുന്നോ. അതിന്റെ പകര്‍പ്പ് രേഖാ മൂലം ആവശ്യപ്പെട്ടിട്ടും ഇത് വരെ ലഭ്യമാക്കിയിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
വിവരച്ചോര്‍ച്ചാ വിവാദത്തില്‍ ഒരാളുടെയും സ്വകാര്യതയിലേക്ക് കടന്നു കയറാന്‍ സര്‍ക്കാരിന് അവകാശമില്ല. ഇത് വ്യക്തമാക്കുന്ന കോടതി വിധികള്‍ ഉണ്ട്.ഭരണഘടന നല്‍കുന്ന സംരക്ഷണം ഉണ്ട്.

പോലീസിന്റെ  നടപടി ജനവിരുദ്ധമാണ്.സര്‍ക്കാരിനെതിരെ നിയമസഭയില്‍ പ്രതിപക്ഷം കൊണ്ടു വരുന്ന അവിശ്വാസം സാങ്കേതികമായി പരാജയപ്പെട്ടാലും സര്‍ക്കാരിന് എതിരെ ഉള്ള ജനങ്ങളുടെ എതിര്‍പ്പ് വ്യക്തമാകും. നിയമസഭയില്‍ അവിശ്വാസം അവതരിപ്പിക്കുന്ന അന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സത്യഗ്രഹം അനുഷ്ഠിക്കുമെന്നും രമേശ് ചെന്നിത്തല പറഞ്ഞു.