Sunday, May 5, 2024
keralaLocal NewsNews

എരുമേലി പേട്ടതുള്ളൽ;  പൊതു അവധി പ്രഖ്യാപിച്ചു 

എരുമേലി : ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട് നടക്കുന്ന എരുമേലി പേട്ടതുള്ളൽ ദിവസമായ ജനുവരി 11 ബുധനാഴ്ച കാഞ്ഞിരപ്പള്ളി താലൂക്കിലെ സർക്കാർ ഓഫീസുകൾക്കും – വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും  കളക്ടർ അവധി പ്രഖ്യാപിച്ചു. അന്നേദിവസം ഉണ്ടാകുന്ന ഗതാഗതക്കുരുക്കും – തീർത്ഥാടക ബാഹുല്യവും  കണക്കിലെടുത്ത് തഹസിൽദാരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവ്.എന്നാൽ അന്നേദിവസം മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമില്ല.