Tuesday, May 14, 2024
keralaLocal NewsNews

എരുമേലി ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിലേക്കുള്ള റോഡ് ഇപ്പോഴും കുഴി തന്ന

എരുമേലി: ശബരിമല തീർത്ഥാടനവുമായി ബന്ധപ്പെട്ട ഒരുക്കങ്ങൾ എല്ലാം പൂർത്തിയായി എന്നു പറയുമ്പോഴും തീർത്ഥാടകരുടെയും ജനങ്ങളുടെയും ഏക ആശ്രയമായ എരുമേലി സർക്കാർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലേക്കുള്ള ഏക വഴി ഇന്നും കുഴി തന്നെ.ശബരിമല തീർത്ഥാടനം ആരംഭിക്കുന്നതിന് മുമ്പ് എംഎൽഎയുടെ അധ്യക്ഷതയിൽ കൂടിയ അവലോകന യോഗത്തിൽ ആശുപത്രിയിലേക്കുള്ള തകർന്ന റോഡ് ടാറിങ് നടത്തുമെന്ന് ബന്ധപ്പെട്ടവർ പറഞ്ഞുവെങ്കിലും തീർത്ഥാടനം സമാപിക്കാറായിട്ടും റോഡ് ടാറിംഗ്  നടത്തിയില്ല. ആശുപത്രിയിലേക്കുള്ള റോഡ് തകർന്നതിനെ തുടർന്ന് ഉണ്ടായ പ്രതിഷേധത്തെ തുടർന്ന് പോലീസ് സ്റ്റേഷൻ വരെയുള്ള റോഡ്  ആണ് ടാറിംഗ് നടത്തിയത്.എന്നാൽ  ആശുപത്രിയിലേക്കുള്ള റോഡ് മാത്രം ടാറിംഗ്  നടത്തിയില്ല.
ആശുപത്രിയിലേക്ക് കൊണ്ടുവരുമ്പോഴും -മറ്റ് ആശുപത്രിയിലേക്ക് പോകുമ്പോഴും ഈ കുഴിയിൽ ചാടിയാണ് ആംബുലൻസുകൾ സർവീസ്   നടത്തുന്നത്.സംസ്ഥാന സർക്കാരുകളുടെ ലക്ഷക്കണക്കിന് രൂപ ലഭിച്ചിട്ടും അടിസ്ഥാന സൗകര്യമായ ആശുപത്രിയിലേക്കുള്ള റോഡ് ടാറിംഗ്  നടത്താത്ത ബന്ധപ്പെട്ട വർക്കെതിരെ വ്യാപകമായ പ്രതിഷേധമാണ് ഉയരുന്നത്.