Friday, May 10, 2024
keralaLocal NewsNewspolitics

എരുമേലിയില്‍ സിപിഎം – ഡിവൈഎഫ്‌ഐ നേതാക്കള്‍ ജനപക്ഷം പാര്‍ട്ടിയില്‍.

സംസ്ഥാനത്ത് ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ നടക്കുന്നതിനിടെയാണ് മലയോര മേഖലയായ മണിപ്പുഴ, വട്ടോംക്കുഴി ഭാഗത്തുനിന്നും സിപിഎം ഡിവൈഎഫ്‌ഐ നേതാക്കള്‍ ജനപക്ഷം പാര്‍ട്ടിലേക്ക് പോയത്.പൂഞ്ഞാര്‍ എംഎല്‍എ, പി സി ജോര്‍ജ് നേതൃത്വം നല്‍കുന്ന ജനപക്ഷം പാര്‍ട്ടിയിലേക്ക് നേതാക്കളും-അണികളും പോയത് കനത്ത തിരിച്ചടിയായിരിക്കുകയാണ്.ഇന്നലെ വൈകിട്ട് വ്യാപാരഭവനില്‍ നടന്ന രഹസ്യ യോഗത്തിലാണ് 12 പേര്‍ ജനപക്ഷ പാര്‍ട്ടിയില്‍ ചേര്‍ന്നത്. പി സി ജോര്‍ജ് എംഎല്‍എയും നേതാക്കളും നേരിട്ട് എത്തിയായിരുന്നു പാര്‍ട്ടിയില്‍ ചേര്‍ന്നവര്‍ക്ക് അംഗത്വം നല്കിയത്.ഇനിയും ഏഴോളം പേര്‍ പാര്‍ട്ടി വിട്ട് ജനപക്ഷം പാര്‍ട്ടിയില്‍ ചേരാനുെണ്ടെന്നാണ് സൂചന. ഡിവൈഎഫ്‌ഐ മണിപ്പുഴ യൂണിറ്റ് അംഗങ്ങളും,സിപിഎം ബ്രാഞ്ച് കമ്മറ്റി അംഗങ്ങളുമാണ്
ജനപക്ഷം പാര്‍ട്ടിയില്‍ ചേര്‍ന്നത്.എരുമേലി പഞ്ചായത്തില്‍ ആദ്യമായാണ് സിപിഎം ഡിവൈഎഫ്‌ഐ നിന്നും ഇത്രയും അധികമാളുകള്‍ ജനപക്ഷം പാര്‍ട്ടിയിലേക്ക് ചേക്കേറുന്നത്. പാര്‍ട്ടിയിലേക്ക് വന്ന ചില ആളുകളെ ചില വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികളാക്കാനും നീക്കം നടക്കുന്നുണ്ട്. ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി അണിയറയില്‍ അതീവരഹസ്യമായി നടക്കുന്നതിനിടെ സിപിഎം -ഡിവൈഎഫ്‌ഐ നേതാക്കളും അണികളും പാര്‍ട്ടി വിട്ട് ജനപക്ഷം പാര്‍ട്ടിയില്‍ ചേര്‍ന്നത്
നേതാക്കളെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരിക്കുകയാണ്.എരുമേലി ഗ്രാമ പഞ്ചായത്ത് എല്‍ഡിഎഫ് ഭരണത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടക്കുന്നതിനിടെയാണ് പാര്‍ട്ടിയില്‍ കൊഴിഞ്ഞു പോക്ക് എന്നതും ശ്രദ്ധേയമാണ്.ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് മുമ്പ് എരുമേലി ഗ്രാമപഞ്ചായത്തിലെ സിപിഎം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ വളരെ സീനിയോറട്ടിയുള്ള മുതിര്‍ന്നവര്‍ അടക്കം നിരവധി പേര്‍ വിവിധ പാര്‍ട്ടികളില്‍ ചേര്‍ക്കാനുള്ള നീക്കവും നടക്കുന്നുണ്ട്.സിപിഎമ്മിലെ ചില നേതാക്കള്‍ നടത്തുന്ന അഴിമതിയും, അധികാരത്തിനു പുറകെ പോകുന്ന ചില നേതാക്കന്മാരുടെ വെട്ടി നിറത്തിലുമാണ് പാര്‍ട്ടിയില്‍ വ്യാപകമായ കൊഴിഞ്ഞപോക്കിന് വഴിയൊരുക്കുന്നതെന്നും പറയുന്നു.