Monday, April 29, 2024
indiaNewsObituary

മുഹമ്മദ് ഫറൂഖ് വധം; പ്രതികളായ ഹിസ്ബുള്‍ ഭീകരര്‍ അറസ്റ്റില്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ മിര്‍വൈസ് മുഹമ്മദ് ഫറൂഖ് കൊലക്കേസിലെ പ്രതികളായ രണ്ട് ഹിസ്ബുള്‍ ഭീകരര്‍ കശ്മീര്‍ പോലീസ് പിടിയില്‍.  മുഹമ്മദ് ഫറൂഖിന്റെ കൊലപാതകം നടന്ന് 33 വര്‍ഷത്തിന് ശേഷമാണ് പ്രതികള്‍ അറസ്റ്റിലാകുന്നതെന്ന് പോലീസ് അറിയിച്ചു. 1990 മെയ് 21നായിരുന്നു മിര്‍വൈസ് മുഹമ്മദ് ഫറൂഖ് വധം നടന്നത്. ജമ്മുകശ്മീര്‍ സ്പെഷ്യല്‍ ഡിജി സിഐഡി ആര്‍.ആര്‍ സൈ്വന്‍ ആണ് ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിച്ചത്. കേസുമായി ബന്ധപ്പെട്ട് നേരത്തെ അറസ്റ്റിലായ അയൂബ് ധാര്‍ എന്ന ഭീകരനെ ജമ്മുകശ്മീര്‍ ടിഎഡിഎ കോടതി 2010ല്‍ ജീവപര്യന്തം ശിക്ഷയ്ക്ക് വിധിച്ചിരുന്നു. അബ്ദുള്ള ബംഗാകബ, അബ്ദുള്‍ റെഹ്‌മാന്‍ ഷിഗാന്‍ എന്നീ പ്രതികള്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. ശേഷിക്കുന്ന രണ്ട് പ്രതികളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത് ആകെ അഞ്ച് പ്രതികളായിരുന്നു കേസിലുണ്ടായിരുന്നതെന്നും കശ്മീര്‍ പോലീസ് വ്യക്തമാക്കി. ഓള്‍ ജമ്മു ആന്‍ഡ് കശ്മീര്‍ അവാമി ആക്ഷന്‍ കമ്മിറ്റി ചെയര്‍മാനായിരുന്നു 33 വര്‍ഷങ്ങള്‍ക്ക് മുമ്പ് കൊല്ലപ്പെട്ട മിര്‍വൈസ് ഫറൂഖ്. അദ്ദേഹത്തിന്റെ ശ്രീനഗറിലെ നഗീനിലുള്ള വസതിയിലെത്തി ഹിസ്ബുള്‍ ഭീകരര്‍ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു.