Wednesday, May 15, 2024
indiaNewsUncategorized

സുപ്രീം കോടതി ജഡ്ജിയായി മലയാളി അഭിഭാഷകനെ നിയമിക്കാന്‍ കൊളീജിയം ശുപാര്‍ശ

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജിയാകാന്‍ സുപ്രീം കോടതിയിലെ മുതിര്‍ന്ന അഭിഭാഷകനും മലയാളിയുമായി കെ വി വിശ്വനാഥന്‍. ഇത് സംബന്ധിച്ച കൊളീജിയം ശുപാര്‍ശ കേന്ദ്രത്തിന് കൈമാറി. കൂടാതെ ആന്ധ്രപ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രശാന്ത് കുമാര്‍ മിശ്രയും സുപ്രീം കോടതി ജഡ്ജിയാകും. ജസ്റ്റിസ് ദിനേഷ് മഹേശ്വരി, ജസ്റ്റിസ് എംആര്‍ ഷാ എന്നിവര്‍ വിരമിച്ച ഒഴിവിലേയ്ക്കാണ് ഇരുവരെയും ജഡ്ജിമാരായി നിയമിക്കാനുള്ള ശുപാര്‍ശ. കെ വി വിശ്വനാഥന്‍ 32 വര്‍ഷമായി അഭിഭാഷകനാണ്. പല സുപ്രധാന കേസുകളില്‍ സുപ്രീം കോടതി അമിക്കസ് ക്യൂറിയായും അദ്ദേഹത്തെ നിയമിച്ചിട്ടുണ്ട്. 2009ലാണ് സീനീയര്‍ അഭിഭാഷക പദവിയിലേക്ക് വിശ്വനാഥന്‍ എത്തിയത്. 2013ല്‍ അഡീഷണല്‍ സോളിസിറ്റര്‍ ജനറലായും സേവനം അനുഷ്ഠിച്ചു.പാലക്കാട് സ്വദേശിയാണ് കെ വി വിശ്വനാഥന്‍. കൊളീജീയം ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ 2030-ല്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സ്ഥാനത്തേക്കും കെ വി വിശ്വനാഥന്‍ എത്തും.