Tuesday, May 14, 2024
keralaNewspolitics

എസ്എഫ്‌ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രി ; രാജ്ഭവന്‍

തിരുവനന്തപുരം: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണര്‍ക്കെതിരായ എസ്എഫ്‌ഐയുടെ കറുത്ത ബാനറിന് പിന്നില്‍ മുഖ്യമന്ത്രിയാണെന്നാണ്   കടുത്ത ആരോപണവുമായി രാജ്ഭവന്‍. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശമില്ലാതെ ഗവര്‍ണര്‍ താമസിക്കുന്ന ഗസ്റ്റ് ഹൗസിന് സമീപം ബാനര്‍ ഉയര്‍ത്താനാകില്ല.

സംസ്ഥാനത്ത് ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചയുടെ തുടക്കമാണിത്.മുഖ്യമന്ത്രി ബോധപൂര്‍വം ഭരണഘടനാ സംവിധാനങ്ങളുടെ തകര്‍ച്ചക്ക് ശ്രമിക്കുകയാണെന്നും രാജ്ഭവന്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിക്കെതിരെ രാജ്ഭവന്‍ ഇത്തരത്തില്‍ വാര്‍ത്താകുറിപ്പിറക്കുന്ന പതിവില്ല.അസാധാരണ വാര്‍ത്താക്കുറിപ്പിറങ്ങിയതിന് പിന്നാലെ ഗവര്‍ണര്‍ക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി.

ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുതെന്നും എന്തും വിളിച്ചു പറഞ്ഞ് നാടിനെ അപമാനിക്കാമെന്നാണോ ഗവര്‍ണര്‍ കരുതുന്നതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ തുറന്നടിച്ചു. ഗവര്‍ണറുടെ ബ്ലഡി കണ്ണൂര്‍ പരാമര്‍ശത്തിനെതിരെയും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരിലെ ചരിത്ര സംഭവങ്ങള്‍ എണ്ണിപറഞ്ഞ ആയിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

കണ്ണൂരിനെക്കുറിച്ച് അവസര വാദിയായ ആരിഫ് മുഹമ്മദ് ഖാനെന്തറിയാം. മരിച്ച് വീണവരുടെ രക്തം ആണോ ആരിഫ് ഖാന് ബ്ലഡി. എന്തും വിളിച്ചു പറഞ്ഞു നാടിനെ അപമാനിക്കാം എന്നാണോ കരുതുന്നത്.നായനാരെയും കെ. കരുണാകരന്റെയും ഉള്‍പ്പെടെ പേരുകള്‍ ആരിഫ് ഖാന് അറിയില്ല. ഗവര്‍ണറെ ഈ നിലയ്ക്ക് വിടുന്നത് ശരിയല്ല എന്ന് കേന്ദ്രം മനസിലാക്കണം. ഇങ്ങനെ നിലതെറ്റിയ മനുഷ്യനെ കയര്‍ ഊരി വിടരുത്.

പ്രതിഷേധത്തെ തല്ലി ഒതുക്കാം എന്നാണോ ഗവര്‍ണര്‍ കരുതുന്നത്? വിവര ദോഷത്തിന് അതിരു വേണം. ഞാന്‍ ഇറങ്ങിയപ്പോള്‍ അവര്‍ ഓടിപ്പോയി എന്നാണ് അദ്ദേഹം പറയുന്നത്. കുട്ടികള്‍ അടുത്ത് വന്നാല്‍ നിങ്ങള് എന്ത് ചെയ്യും എന്നാണ് പറയുന്നതെന്നും മുഖ്യമന്ത്രി വെല്ലുവിളിച്ചു. ഇപ്പോള്‍ ഇത്രേ പറയുന്നുള്ളു.കൂടുതല്‍ പറയുന്നില്ല.ഞാന്‍ ഈ സ്ഥാനത് ഇരിക്കുന്നത് കൊണ്ട് ഇത്രയെ പറയുന്നുള്ളു.

ഒതുക്കത്തില്‍ നിര്‍ത്തുന്നത് ആണ് നല്ലത്. അത് കയര്‍ ഊരി വിടുന്നവര്‍ ശ്രദ്ധിച്ചാല്‍ നല്ലതാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നവകേരള സദസ്സില്‍ പറഞ്ഞു.