Tuesday, April 30, 2024
Local NewsNews

വണ്ടൻപതാലില്‍ മെയ്‌ദിനാഘോഷം നടത്തി

INTUC മെയ്‌ദിനാഘോഷം നടത്തി :മുണ്ടക്കയം വണ്ടൻപതാൽ INTUC ഓട്ടോ തൊഴിലാളി യൂണിയന്റെ ആഭിമുഖ്യത്തിൽ മെയ്‌ദിനഘോഷവും പുതിയ അംഗങ്ങൾക്ക് കാർഡ് വിതരണവും, മധുരം വിതരണവും നടത്തി. പ്രസിഡന്റ്‌ റോയ് കപ്പമാക്കൽ അധ്യക്ഷത വഹിച്ച യോഗം ഡിസിസി ജനറൽ സെക്രട്ടറി  ഷിൻസ് പീറ്റർ ഉൽഘാടനം ചെയ്തു. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ തൊഴിലാളികളെ മറന്ന് കോർപെറേറ്റുകൾക്ക് വേണ്ടി മാത്രം നിലകൊള്ളുന്ന അവസ്ഥയാണ് ഇന്നുള്ളതെന്ന്  ഷിൻസ് പീറ്റർ പ്രസ്താവിച്ചു. നൗഷാദ് ഇല്ലിക്കൽ, സെബാസ്റ്റ്യൻ ചുള്ളിത്തറ, ബെന്നി ചേറ്റുകുഴി, K. S. രാജു, V. T. അയൂബ്ഖാൻ, K. K. ജനാർദ്ദനൻ, P. K. രമേശൻ, K. N. രാമദാസ്,ഷാഹുൽ തടത്തിൽപറമ്പിൽ, ബിജു കൊച്ചുപറമ്പിൽ, മനോജ്‌ ആലക്കൽ, ഷൈജു കോളറിക്കൽ, C. N. ബാബു, ബിനു കൊട്ടാരത്തിൽ, ജോമോൻ പാറയിൽ,,തുടങ്ങിയവർ സംസാരിച്ചു.