Friday, April 19, 2024
indiaNewsworld

വാട്സ്ആപ്പ് ഇന്ത്യ മേധാവി അഭിജിത്ത് ബോസ് രാജിവച്ചു

വാട്സ്ആപ്പ് ഇന്ത്യയുടെ മേധാവി അഭിജിത്ത് ബോസും, ഫേസ്ബുക്ക് പബ്ലിക് പോളിസി ഡയറക്ടര്‍ രാജീവ് അഗര്‍വാളും രാജിവച്ചു. മെറ്റ ഇന്ത്യ മേധാവി അജിത്ത് മോഹന്‍ രാജിവെച്ച് രണ്ടാഴ്ച മാത്രം പിന്നിടുമ്പോഴാണ് പുതിയ നീക്കം.മെറ്റ പുറത്തുവിട്ട പ്രസ്താവനയിലാണ് രാജീവ് അഗര്‍വാളിന്റെയും അഭിജിത്ത് ബോസിന്റെയും രാജിയെക്കുറിച്ച് സൂചിപ്പിക്കുന്നത്. വാട്സ്ആപ്പിന്റെ ഇന്ത്യന്‍ മേധാവിയെന്ന നിലയില്‍ കമ്പനിക്ക് വേണ്ടി അഭിജിത്ത് ബോസ് നല്‍കിയ സംഭാവനകള്‍ക്ക് നന്ദിയുണ്ടെന്ന് വാട്സ്ആപ്പ് മേധാവി വില്‍ കാത്ത്കാര്‍ട്ട് അറിയിച്ചു. ഇന്ത്യയ്ക്ക് വേണ്ടി നിരവധി കാര്യങ്ങള്‍ ഇനിയും വാട്സ്ആപ്പിന് ചെയ്യാനുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ലിങ്ക്ഡ്ഇന്‍ മുഖേനയാണ് തന്റെ രാജിക്കാര്യം അഭിജിത്ത് ബോസ് വെളിപ്പെടുത്തിയത്. ചെറിയ ഒരിടവേള എടുത്തതിന് ശേഷം അടുത്ത തൊഴിലിടത്തേക്ക് പ്രവേശിക്കുമെന്നും ഇക്കാര്യത്തില്‍ വളരെയധികം ആകാംക്ഷയുണ്ടെന്നും അദ്ദേഹം പറഞ്ഞു. അതേസമയം മെറ്റയുടെ പബ്ലിക് പോളിസി ഡയറക്ടര്‍ സ്ഥാനത്തേക്ക് ശിവന്ത് തുക്രലിനെയാണ് പുതിയതായി നിമയിച്ചതെന്ന് മെറ്റ മേധാവി അറിയിച്ചു.