Tuesday, May 14, 2024
Local NewsNews

പാലായില്‍ വന്‍ എം.ഡി.എം.എ വേട്ട; എരുമേലി സ്വദേശികളായ യുവാക്കള്‍ പിടിയില്‍

പാല പാലായില്‍ വന്‍ എം.ഡി.എം.എ വേട്ട പാലായില്‍ എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ എം.ഡി.എം.എയുമായി 3 യുവാക്കള്‍ പിടിയില്‍. എരുമേലി സ്വദേശികളായ യുവാക്കളാണ് പിടിയിലായത് . ബാംഗ്ലൂരില്‍ നിന്നും വന്ന ബസ് തടഞ്ഞു. നിര്‍ത്തിയാണ് കോട്ടയത്ത് നിന്നുള്ള എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡ് എം.ഡി.എം.എ പിടികൂടിയത്.70 ഗ്രാമോളം എംഡി എം എ ഇവരില്‍ നിന്നും കണ്ടെത്തി. LSD സ്റ്റാമ്പുകളും ഇവരില്‍ നിന്നും പിടിച്ചെടുത്തിട്ടുണ്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല .