Saturday, May 4, 2024
Newsworld

ഇന്തോനേഷ്യയില്‍ തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 കവിഞ്ഞു.

ഇന്തോനേഷ്യയില്‍ തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 കവിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കന്‍ തിമോറിലെയും നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു.നിരവധി പേര്‍ക്കാണ് പാര്‍പ്പിടം നഷ്ടപ്പെട്ടത്.

സിറോജ കൊടുങ്കാറ്റിനെ തുടര്‍ന്നെത്തിയ പെരുമഴയാണ് രാജ്യത്ത് പ്രളയത്തിന് കാരണം.70 ലേറെ പേരെ കാണാതായി.തുടര്‍ച്ചയായി പെയ്ത മഴയില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിയുകയും പ്രളയ ജലം നിയന്ത്രണാതീതമായി ഉയരുകയും ചെയ്തതോടെ മരണസംഖ്യ കുത്തനെ ഉയര്‍ന്നു. വീടുകള്‍ തകര്‍ന്ന് മണ്‍കൂനകളായതും മരങ്ങള്‍ കടപുഴകിയതും രക്ഷാ പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്.