Wednesday, May 8, 2024
keralaNews

അതിതീവ്ര ശൈത്യത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് യുഎസില്‍നിന്ന് ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍

കിഴക്കന്‍ ലഡാക്കിലെ അതിതീവ്ര ശൈത്യത്തെ നേരിടാന്‍ ഇന്ത്യന്‍ സൈന്യത്തിന് യുഎസില്‍നിന്ന് ഇറക്കുമതി ചെയ്ത വസ്ത്രങ്ങള്‍.വെളുത്ത നിറത്തിലുള്ള പുതിയ ശീതകാലവസ്ത്രം ധരിച്ച് സിഗ് സോര്‍ റൈഫിളുമായി നില്‍ക്കുന്ന സൈനികന്റെ കഴിഞ്ഞ ദിവസം പ്രതിരോധ വൃത്തങ്ങള്‍ പുറത്തുവിട്ടിരുന്നു. യുഎസില്‍നിന്നുള്ള ആദ്യ ബാച്ച് വസ്ത്രങ്ങള്‍ ചൊവ്വാഴ്ചയാണ് ഇന്ത്യയിലെത്തിയത്.

ചൈനയുമായുള്ള അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെടാത്തതിനാല്‍ ഇന്ത്യ മേഖലയില്‍ അതീവജാഗ്രതയാണു പുലര്‍ത്തുന്നത്.സിയാച്ചിനും കിഴക്കന്‍ ലഡാക്കും ഉള്‍പ്പെടെ ലഡാക്ക് മേഖലയില്‍ സേവനം ചെയ്യുന്ന എല്ലാ സൈനികര്‍ക്കും അതിശൈത്യത്തെ നേരിടാനുള്ള വസ്ത്രങ്ങള്‍ സൈന്യം നല്‍കുന്നുണ്ട്.നിലവില്‍ 60,000 സെറ്റ് വസ്ത്രങ്ങള്‍ സൈന്യത്തിനുണ്ടെന്ന് പ്രതിരോധ വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 30,000 എണ്ണം കൂടി ആവശ്യപ്പെട്ടിട്ടുണ്ട്. അതോടെ 90,000 സെറ്റ് വസ്ത്രങ്ങള്‍ ആകും.