Sunday, May 5, 2024
keralaNewsUncategorized

കാട്ടാന ശല്യം; വനംവകുപ്പാണ് യോഗം വിളിച്ചിരിക്കുന്നത്

ദേവികുളം: ഇടുക്കിയിലെ കാട്ടാന ശല്യം പരിഹരിക്കുന്നതിനായി വനംവകുപ്പ് വിളിച്ച ഉന്നതതല യോഗം ഇന്ന് നടക്കും. സര്‍ക്കാര്‍ നിയോഗിച്ച വനംവകുപ്പ് നോഡല്‍ ഓഫീസറായ ഹൈറേഞ്ച് സര്‍ക്കിള്‍ സിസിഎഫ് ആര്‍.എസ് അരുണിന്റെ നേതൃത്വത്തിലാണ് യോഗം. ദേവികുളത്തെ മൂന്നാര്‍ ഡിഎഫ്ഒ ഓഫീസിലാണ് യോഗം. വയനാട്ടില്‍ നിന്നുള്ള ആര്‍ആര്‍ടി സംഘവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റും ദേവികുളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും ശാന്തന്‍പാറ, ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റുമാരും യോഗത്തില്‍ പങ്കെടുക്കും. വനം, പോലീസ്, ഫയര്‍ഫോഴ്‌സ്, ആരോഗ്യം, റവന്യൂ വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുക്കും. പ്രശ്‌നബാധിത മേഖലകളില്‍ സന്ദര്‍ശനം നടത്തിയ ആര്‍ആര്‍ടി സംഘത്തിന്റെ തുടര്‍ പ്രവര്‍ത്തനങ്ങളാണ് യോഗം ചര്‍ച്ച ചെയ്യുക. ആക്രമണകാരികളായ ആനകളെ പിടികൂടേണ്ടി വന്നാല്‍ വിവിധ വകുപ്പുകളുടെ സഹകരണം ഉറപ്പാക്കാനാണ് യോഗം.