Wednesday, May 8, 2024
Local NewsNews

മഴക്കെടുതി; എരുമേലി ചരളയിലെ നാശനഷ്ടം വിലയിരുത്തി.

എരുമേലി: കഴിഞ്ഞ ദിവസം ചരളയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തില്‍ സംഭവിച്ച നാശനഷ്ടം വിലയിരുത്താനും – സ്ഥലം സന്ദര്‍ശിക്കാനും അധികാരികളെത്തി .ചെമ്പകപാറ പാറമടയില്‍ നിന്നുള്ള രണ്ട് തടയണകള്‍ തകര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തില്‍ 3 വീടുകള്‍ പൂര്‍ണ്ണമായും, 45 വീടുകള്‍ക്ക് ഭാഗീകമായും നാശനഷ്ടം സംഭവിച്ചു.-                                                                                                 94 വീടുകളിലും, 152 കടകളിലും വെള്ളം കയറി. പാറമടയില്‍ നിന്നും വെള്ളമൊഴുകുന്നുവെന്ന നാട്ടുകാരുടെ പരാതിയിലാണ് തടയണകള്‍ ഉണ്ടാക്കിയത്. ഇതാണ് കഴിഞ്ഞ ദിവസം തകര്‍ന്ന് വ്യാപകമായ നാശനഷ്ടത്തിന് കാരണമായത്. ഡെപ്യൂട്ടി കളക്ടര്‍ മുഹമ്മദ് ഷാഫി, തഹസില്‍ദാര്‍ ബിനു സെബാസ്റ്റ്വന്‍, ഡെപ്യൂട്ടി തഹസില്‍ദാര്‍ അനുപ് ലെത്തിഫ് , വി.ഒ ഹാരിസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.