Friday, May 3, 2024
Local NewsNewspolitics

എരുമേലിയില്‍ പന്തം കൊളുത്തി പ്രകടനം നടത്തി

എരുമേലി: ജനവിരുദ്ധ ബജറ്റിനും, നികുതി കൊള്ളയ്ക്കും എതിരെ കെ.പി.സി.സി.യുടെ ആഹ്വാനപ്രകാരം എരുമേലിയില്‍ കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പന്തം കൊളുത്തി പ്രകടനവും പ്രതിഷേധയോഗവും നടത്തി. മണ്ഡലം പ്രസിഡന്റ് റ്റി വി ജോസഫ്,നാസര്‍ പനച്ചി, ബിനു മറ്റക്കര, റെജി അമ്പാറ, സലീം കണ്ണങ്കര, പിഎം ബഷീര്‍, ലിസി സജി,രഞ്ജിത്ത് കടക്കയം, സിജി മുക്കാലി,മനുമോന്‍, റോയി മണക്കുന്നേല്‍, ഏണസ്റ്റ് ചെറുവള്ളി, ബിജു വഴി പറമ്പില്‍, സന്ധ്യ, എന്‍ എം ബഷീര്‍, ബഷീര്‍ താഴത്തു വീട്, മനോജ് തോപ്പില്‍, എം എസ് നാസര്‍ തുടങ്ങിയവര്‍. പ്രസംഗിച്ചു.