Friday, April 26, 2024
keralaNewsUncategorized

മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തിലാണ് നടപടി

കൊച്ചി : മാനസിക വെല്ലുവിളി നേരിടുന്ന പതിനേഴുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ ഗര്‍ഭച്ഛിദ്രത്തിന് ഹൈക്കോടതി അനുമതി നല്‍കി. പെണ്‍കുട്ടിയുടെ മാനസിക നില പരിഗണിച്ച് 26 ആഴ്ച്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശുവിനെ ശസ്ത്രക്രിയയിലൂടെ പുറത്തെടുക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത് .സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രത്യേക മെഡിക്കല്‍ സംഘം ശസ്ത്രക്രിയ നടത്താനാണ് കോടതി ഉത്തരവിട്ടത്. കുഞ്ഞിന് ജീവനുണ്ടെങ്കില്‍ മതിയായ ചികിത്സ നല്‍കണം. കുഞ്ഞിനെ പെണ്‍കുട്ടിയുടെ കുടുംബം ഏറ്റെടുത്തില്ലെങ്കില്‍ സര്‍ക്കാര്‍ സംരക്ഷണം നല്‍കാനും നിര്‍ദേശമുണ്ട്. പെണ്‍കുട്ടിയുടെ മാനസിക നില പരിഗണിച്ചാണ് കോടതി നടപടി. ഗര്‍ഭച്ഛിദ്രം നടത്താന്‍ അനുമതി തേടി പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. അയല്‍വാസിയുടെ പീഡനത്തെ തുടര്‍ന്നാണ് പെണ്‍കുട്ടി ഗര്‍ഭിണിയായത്.