Monday, May 6, 2024
keralaNewsUncategorized

പൊതുമരാമത്ത് മുന്‍ സെക്രട്ടറിയുടെ അനധികൃത സ്വത്താണ് കണ്ടുകെട്ടിയത്

കൊച്ചി: പൊതുമരാമത്ത് മുന്‍ സെക്രട്ടറി ടി ഒ സൂരജിന്റെ അനധികൃത സ്വത്ത് സമ്പാദനവുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ ഒരു കോടി അറുപത് ലക്ഷം രൂപയുടെ സ്വത്താണ് എന്‍ഫോമെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. സൂരജിന്റെ ഭാര്യയുടെയും ബന്ധുക്കളുടെയും പേരിലുള്ള ഭൂമി, ബാങ്ക് അക്കൗണ്ടിലെ പണം അടക്കമുള്ളവയാണ് കണ്ടുകെട്ടിയത്.  പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന സൂരജ് വിവിധ ഘട്ടങ്ങളിലായി വന്‍തോതില്‍ അനധികൃത സ്വത്ത് സമ്പാദിച്ച എന്നാണ് ഇഡിയുടെ കണ്ടെത്തല്‍. അനധികൃത സ്വത്ത് സാമ്പദന കേസില്‍ എറണാകുളം വിജിലന്‍സ് സ്‌പെഷ്യല്‍ സെല്‍ അന്വേഷണം നടത്തി കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കള്ളപ്പണ കേസ് എടുത്തതും അന്വേഷണം തുടങ്ങിയതും. അന്വേഷണത്തിന്റെ  ഭാഗമായി 8 കോടി രൂപയുടെ സ്വത്തുകള്‍ ഇഡി നേരെത്തെയും കണ്ടുകെട്ടിയിട്ടുണ്ട്. അനധികൃതമായ പണം ഉപയോഗിച്ച് ഭാര്യ, ബന്ധുക്കള്‍, ബിനാമികള്‍ അടക്കമുള്ളവരുടെ പേരില്‍ സൂരജ് ഭൂമിയും വാഹനവും അടക്കമുള്ള വസ്തുക്കള്‍ സ്വന്തമാക്കി എന്നാണ് കണ്ടെത്തല്‍.ടി ഒ സൂരജിന്റെ മകള്‍ക്കെതിരെയും ഭൂമി തട്ടിപ്പിന് കേസെടുത്തികുന്നു. ഡോ എസ് റിസാന ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെയാണ് മാറാട് പൊലീസ് കേസെടുത്തിരുന്നത്. റിസാനയുടെ പേരില്‍ ബേപ്പൂരിലുള്ള 60 സെന്റ് സ്ഥലം വില്‍ക്കാമെന്ന കരാറുണ്ടാക്കി 61 ലക്ഷം രൂപ കൈപ്പറ്റിയ ശേഷം 25 സെന്റ് സ്ഥലം മാത്രം നല്‍കി വഞ്ചിച്ചെന്നായിരുന്നു കേസ്. ബേപ്പൂര്‍ പുഞ്ചപ്പാടം സ്വദേശി സുരേന്ദ്രനാണ് പരാതിക്കാരന്‍.